കൊച്ചി: നഗരമധ്യത്തിലെ പുല്ലേപ്പടി പാലത്തിന് സമീപം ശനിയാഴ്ച വൈകുന്നേരത്തോടെ വന്‍ തീപിടുത്തം ഉണ്ടായി. പാലത്തിനടിയിലെ മാലിന്യക്കൂമ്പാരത്തിനാണ് ആദ്യം തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെനിന്നും പുക ഉയര്‍ന്നതോടെ പ്രദേശമാകെ പരിഭ്രാന്തി പരന്നു.
സംഭവമറിഞ്ഞ ഉടന്‍തന്നെ അഗ്‌നിശമനസേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്‌ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പുല്ലേപ്പടി പാലത്തിലൂടെയുള്ള വാഹനഗതാഗതം പോലീസ് താല്‍ക്കാലികമായി തടഞ്ഞു.
തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും നിലവില്‍ മറ്റ് അപകടസാധ്യതകളില്ലെന്നും പോലീസ് അറിയിച്ചു. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ജാഗ്രതയിലാണ് അധികൃതര്‍. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.















