വിവാഹം എന്നത് ഇന്ന് വെറും ചടങ്ങ് മാത്രം അല്ല ഒരു ആഘോഷം കൂടിയാണ്. അതിനാൽ വിവാഹത്തിന് സോഷ്യൽ മീഡിയയിൽ വളരെ പ്രധാന്യമുണ്ട്. വിവാഹത്തിന് സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ സഹായിക്കുന്ന പുതിയ ട്രെൻഡുകൾ ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്. 2026-ലെ ഏറ്റവും പുതിയ ട്രെൻഡുകളറിയാം ഇതാ…..
1. സിനിമാറ്റിക് എൻട്രി
വെറും പാട്ടും നൃത്തവും മാത്രമല്ല, വധുവും വരനും നേരിട്ട് പാട്ടുപാടിക്കൊണ്ട് വരുന്ന രീതി ഇപ്പോൾ വലിയ രീതിയിൽ വൈറലാകുന്നുണ്ട്. ഉദാഹരണത്തിന്, തങ്ങളുടെ പ്രിയപ്പെട്ട പാട്ടുകൾ മൈക്കിലൂടെ പാടി അതിഥികൾക്കിടയിലൂടെ നടന്നുവരുന്ന വധൂവരന്മാർ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും.
2. ‘കസവ്’ വിത്ത് എ ട്വിസ്റ്റ്
പരമ്പരാഗതമായ കേരളാ സാരിയിൽ ആധുനികമായ മാറ്റങ്ങൾ കൊണ്ടുവരുന്നത് 2026-ലെ പ്രധാന ട്രെൻഡാണ്. സാധാരണ സ്വർണ്ണക്കരയ്‌ക്ക് പകരം മെറ്റാലിക് നിറങ്ങൾ ഉപയോഗിക്കുന്നതും കസവ് സാരിയ്‌ക്കൊപ്പം മോഡേൺ കട്ട് ഉള്ള ബ്ലൗസുകൾ ധരിക്കുന്നതും ഫോട്ടോകളിൽ ഗ്ലാമറസ് ലുക്ക് നൽകും.
3 ഡോക്യുമെന്ററി സ്റ്റൈൽ ഫോട്ടോഗ്രാഫി
കൃത്രിമമായി ചിരിച്ചു നിൽക്കുന്ന ഫോട്ടോകൾക്ക് പകരം, വിവാഹത്തിനിടയിലെ സ്വാഭാവിക നിമിഷങ്ങൾ പകർത്തുന്ന രീതി വീഡിയോകൾക്കാണ് റീൽസിൽ കൂടുതൽ റീച്ച് ലഭിക്കുന്നത്. വിവാഹത്തിന് മുൻപുള്ള ഒരുക്കങ്ങളും വീട്ടിലെ തമാശകളും ചേർത്തുള്ള വീഡിയോകൾക്ക് വായനക്കാർ കൂടും.
4. ഗസ്റ്റ് ഇൻവോൾവ്‌മെന്റ്
വരുന്ന അതിഥികൾക്ക് വേണ്ടി ഡിജിറ്റൽ ഗസ്റ്റ് ബുക്കുകൾ, ലൈവ് ആർട്ട് കോർണറുകൾ എന്നിവ ഒരുക്കുന്നത് പുതിയ രീതിയാണ്. വധൂവരന്മാരെ കുറിച്ച് അതിഥികൾ പറയുന്ന രസകരമായ കാര്യങ്ങൾ ഷോർട്ട് വീഡിയോകളാക്കി മാറ്റാം.
നിങ്ങളുടെ വ്യക്തിത്വം പ്രതിഫലിക്കുന്ന തരത്തിലുള്ള വ്യത്യസ്തമായ ഒരു കാര്യം അത് വസ്ത്രത്തിലായാലും എൻട്രിയിലായാലും ഉൾപ്പെടുത്തിയാൽ അത് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാൻ സാധ്യത കൂടുതലാണ്.


















