മുംബൈ: ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം മുംബൈ താനെ യൂണിയന്‍, ശാഖായോഗം, വനിതാസംഘം യൂണിയന്‍, വനിതാസംഘം യുണിറ്റ്, വൈദിക സമിതി, യൂത്ത് മൂവ്‌മെന്റ് തുടങ്ങി യൂണിയന്‍ പോഷക സംഘടനയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുവിന്റെ 172 ആമത് ജയന്തിയും ഓണാഘോഷവും സെപ്റ്റംബര്‍ 12, ശനിയാഴ്‌ച്ച രാവിലെ 10 മണിമുതല്‍ ശ്രീനാരായണ ഗുരുവിന്റെ തിരുശേഷിപ്പായ ദിവ്യദന്തം കൊണ്ട് പരിപാവനമായ നെരൂള്‍ വെസ്റ്റിലെ ശ്രീനാരായണ മന്ദിര സമിതിയുടെ ഗുരുദേവഗിരി കോംപ്ലക്‌സില്‍ വെച്ച് ആഘോഷിക്കും.
യൂണിയന്‍ പ്രസിഡന്റ് എം. ബിജുകുമാര്‍ ആദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം കേരളത്തിന്റെ ബഹുമാനപെട്ട വനിതാ-ശിശുവികസന, തൊഴില്‍, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷണ ഉദ്ഘാടനം നിര്‍വഹിക്കുന്ന പരിപാടിയില്‍ കേന്ദ്ര നൂതന-പുനരുപയോഗ ഊര്‍ജ്ജ വകുപ്പ് സഹമന്തി ശ്രീപദ് വൈ.നായിക്, മഹാരാഷ്‌ട്ര വനം വകുപ്പ് മന്ത്രി ഗണേഷ് നായിക് എന്നിവര്‍ മുഖ്യാതിഥികളാകും. ശിവഗിരി മഠം മുന്‍ പ്രേസിടെന്റും ചേവണ്ണൂല്‍ കളരി സെക്രട്ടറിയുമായ പത്മശ്രീ ബ്രഹ്‌മശ്രീ വിശുദ്ധാനന്ദ സ്വാമികള്‍ ജയന്തി സന്ദേശവും അനുഗ്രഹ പ്രഭാഷണവും നിര്‍വഹിക്കും, എസ്.എന്‍.ഡി.പി.യോഗം അസ്സിസ്റ്റന്റ്‌റ് സെക്രട്ടറിയും കൗണ്‍സില്‍ അംഗവുമായ പി.റ്റി.മന്മഥന്‍ മുഖ്യപ്രഭാണം നടത്തും.
മുംബൈ സൗത്ത് സെന്‍ട്രല്‍ ലോകസഭാ അംഗവും മെമ്പര്‍ ഓഫ് പാര്‍ലിമെന്റ്മായ അനില്‍ ദേശായി, മുന്‍ എം.പി സഞ്ജീവ് നായിക്, മുന്‍ എം.എല്‍.എ സന്ദീപ് നായിക്, ലീഡര്‍ ഓഫ് ഹൗസ്, നവി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ സാഗര്‍ നായിക്, അക്ബര്‍ ട്രാവെല്‍സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.വി.അബ്ദുള്‍ നാസര്‍ എന്നിവര്‍ വിശിഷ്ട അതിഥികളാകും. സ്വാഗതം യൂണിയന്‍ വൈസ് പ്രസിഡന്റ് ടി.കെ.മോഹന്‍, കൃതജ്ഞത പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി.വി.വിജയനും നേരും. യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ബാലേഷ് ബാലപ്പന്‍, കൗണ്‍സില്‍ അംഗം പി.കെ.ബാലകൃഷ്ണന്‍, നിയുക്ത യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ വി.കെ.ഉത്തമന്‍, വനിതാസംഘം യൂണിയന്‍ സെക്രട്ടറി ശോഭന വാസുദേവന്‍, വൈദിക സമിതി സെക്രട്ടറി എ.വി.സുനില്‍, എ.ആര്‍.ശശിധരന്‍ – ജോയിന്റ്‌റ് കണ്‍വീനര്‍ – പ്രോഗ്രാം കമ്മിറ്റി
രാധിക ഗിരീഷ് – ജോയിന്റ്‌റ് കണ്‍വീനര്‍ – പ്രോഗ്രാം കമ്മിറ്റി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.
ഗുരുധര്‍മ്മ പ്രചാരകയും എഴുത്തുകാരിയും ആദ്ധ്യാപികയുമായ നിര്‍മല മോഹനെ യൂണിയന്‍ ഏര്‍പ്പെടുത്തിയ ‘ഗുരു ചൈതന്യ’ അവാര്‍ഡ് നല്‍കി ആദരിക്കും. വിദ്യകൊണ്ട് സ്വതന്ത്രരാകാനും വ്യവസായം കൊണ്ട് അഭിവ്യദ്ധി നേടാനും ഉത്‌ബോധിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ട് ജീവിതം നയിക്കുന്ന സീഗള്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ സുരേഷ് കുമാര്‍ മധുസൂദനന്‍, സഹജീവികളോട് കരുണയും അനുകമ്പയും കാട്ടുന്ന വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ കെയര്‍ 4 മുംബൈ എന്ന മഹാസംഘടനയുടെ പ്രസിഡന്റും സീസാഗ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.കെ. നവാസ്, ഭക്ഷണ- ഭക്ഷ്യോത്പന്ന വ്യവസായ ശൃംഖലയായ ഹോട്ടല്‍ റോയല്‍ റസോയിയുടെ സ്ഥാപകനും കേശവ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വി.കെ.മുരളീധരന്‍, കലയേയും കലാകാരന്മാരേയും ആദരവോടെ കാണുകയും കേരളത്തില്‍ കല അഭ്യസിക്കാനായി കലാഗുരുകുലം എന്ന നൃത്ത-സംഗീത-വാദ്യ വിദ്യാലയം നടത്തുന്നതും കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്ന കവിയുടെ തൂലികയില്‍ രചിച്ച ഗുരുദേവ ഭക്തിഗാനങ്ങള്‍ അണിയിച്ചൊരുക്കി ഗുരുദേവ ഭക്തര്‍ക്ക് നല്‍കിയ എയിംസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയര്‍മാനായ എ.കെ.പ്രദീപ് കുമാര്‍, മുംബൈ മലയാളികള്‍ക്കിടയില്‍ സഹായത്തിന്റെ ഹസ്തം ആരും അറിയാതെ നീട്ടുന്ന മെരിഡിയന്‍ പ്ലേസ്‌മെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പി.പി.വിജയന്‍,ചലച്ചിത്ര നിര്‍മ്മിതാവും വുഡ് ആപ്പിള്‍ മീഡിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരളി മട്ടുമ്മല്‍ എന്നി മഹത് വ്യക്തിത്വങ്ങളെ തദവസരത്തില്‍ ആദരിക്കും.
കഴിഞ്ഞ അദ്ധ്യായന വര്‍ഷം SSC & HSC പരിക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി അംഗങ്ങളുടെ കുട്ടികളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തിയ വിദ്യാര്‍ത്ഥികളെ മെറിറ്റ് അവാര്‍ഡ് നല്‍കി അനുമോദിക്കും. ശാഖാ അംഗങ്ങളുടെ കലാ പരിപടികള്‍ക്ക് ഒപ്പം കലാഭവന്‍ ജയന്‍, കലാഭവന്‍ ഉദ്ധേഷ്, നവീന്‍ പാലക്കാട്, ജിനു തൊടുപുഴ, വിജേഷ് പെരുംകുടി എന്നിവര്‍ അവതരിപ്പിക്കുന്ന
Mega Enterirment Program ഗ്യഹാതുരത്വം വിളിച്ചോതുന്നതാകും…വിഭവ സമൃദ്ധമായ ചതയ- ഓണ സദ്യയും (വാഴ ഇലയില്‍) ഉണ്ടായിരിക്കുമെന്ന് യൂണിയന്‍ പ്രസിഡന്റ് എം ബിജു കുമാര്‍ അറിയിച്ചു.















