രാജ്യത്ത് വന്‍ മയക്കുമരുന്ന് വേട്ട: മുംബൈയില്‍ 1,745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി; കണ്ടെത്തിയത് ക്രിക്കറ്റ് കിറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍
Friday, August 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് വന്‍ മയക്കുമരുന്ന് വേട്ട: മുംബൈയില്‍ 1,745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി; കണ്ടെത്തിയത് ക്രിക്കറ്റ് കിറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2026, 09:02 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യയിലെ മയക്കുമരുന്ന് വിരുദ്ധ പോരാട്ട ചരിത്രത്തിലെ ഏറ്റവും വലിയ കൊക്കെയ്ന്‍ വേട്ടയുമായി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. മുംബൈ മേഖലയില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ 1,745 കോടി രൂപ വിപണി മൂല്യമുള്ള 349 കിലോ ഉന്നത നിലവാരത്തിലുള്ള കൊക്കെയ്ന്‍ പിടിച്ചെടുത്തു. ക്രിക്കറ്റ് കിറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ‘വൈറ്റ് സ്‌ട്രൈക്ക്’ എന്ന് പേരിട്ട ഈ ദൗത്യം ആറ് മാസത്തോളം നീണ്ട നിരീക്ഷണങ്ങള്‍ക്കും രഹസ്യവിവരങ്ങള്‍ക്കും ഒടുവിലാണ് പൂര്‍ത്തിയാക്കിയത്. നവി മുംബൈയിലെ കലാംബോളി മുതല്‍ താനെയിലെ ഭീവണ്ടി വരെയുള്ള ലോജിസ്റ്റിക് മേഖല കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.

ലഹരിമരുന്ന് കടത്താനായി സംഘം സ്വീകരിച്ച രീതി ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചു. ആദ്യ ഘട്ടത്തില്‍ കലാംബോളിയിലെ വെയര്‍ഹൗസ് കോംപ്ലക്‌സിന് സമീപം നിര്‍ത്തിയ മാരുതി സുസുക്കി സൂപ്പര്‍ ക്യാരി വാനില്‍ നിന്ന് 136 പാക്കറ്റ് കൊക്കെയ്ന്‍ കണ്ടെടുത്തു. ക്രിക്കറ്റ് പാഡുകള്‍ക്കും ഗ്ലൗസുകള്‍ക്കും ഇടയിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. ഈ സ്ഥലത്തുനിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടാം ഘട്ടത്തില്‍ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് ഭീവണ്ടിയിലെ ഒരു ഗോഡൗണിനെക്കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ 213 കിലോ കൊക്കെയ്ന്‍ കൂടി കണ്ടെടുക്കുകയായിരുന്നു.

യന്ത്രസാമഗ്രികളുടെ സുഷിരങ്ങള്‍ക്കുള്ളിലും ഒമ്പത് പാളികളുള്ള പോളിത്തീന്‍ കവറുകളിലും പൊതിഞ്ഞാണ് ഇവ സൂക്ഷിച്ചിരുന്നത്. ഡിറ്റക്ഷന്‍ മെഷീനുകളെ വെട്ടിക്കാനായി കറുത്ത ഗ്രീസ് പോലെയുള്ള പദാര്‍ത്ഥം പാക്കറ്റുകള്‍ക്ക് പുറത്ത് പുരട്ടിയിരുന്നു. എന്‍.സി.ബിയുടെ ഈ നേട്ടത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രശംസിച്ചു. മയക്കുമരുന്ന് മാഫിയകളെ രാജ്യം നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുമെന്നും ഒരു ചെറിയ സൂചനയില്‍ നിന്ന് ആരംഭിച്ച് വലിയൊരു ശൃംഖലയെ തകര്‍ക്കാന്‍ സാധിച്ചത് വലിയ വിജയമാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

സാധാരണഗതിയില്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം പിടികൂടാറുള്ളത് 200 മുതല്‍ 300 കിലോ വരെ കൊക്കെയ്‌നാണ്. എന്നാല്‍ ഒരൊറ്റ ഓപ്പറേഷനില്‍ 349 കിലോ പിടിച്ചെടുത്തത് സമീപകാലത്തെ ഏറ്റവും വലിയ നേട്ടമാണ്. ഈ അന്താരാഷ്‌ട്ര റാക്കറ്റിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച വമ്പന്മാരെയും സാമ്പത്തിക ഉറവിടങ്ങളെയും കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

Tags: Mumbaicocaine seized
Share
Tweet
SendShare

More News from this section

2047 ലക്ഷ്യമിട്ട് ഭാരതത്തിന്റെ കുതിപ്പ്; ലോക അസ്ഥിരതയ്‌ക്കിടയിലും സമ്പദ്‌വ്യവസ്ഥ അതിവേഗ വളർച്ചയിൽ ;80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ മുന്നേറ്റങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്‌ട്രപതി ദ്രൗപതി മുർമു

മിസൈൽ സാങ്കേതികവിദ്യ മുതൽ പ്രതിരോധ ഉൽപ്പാദനം വരെ; ഭാവിയുദ്ധത്തിന് ഇന്ത്യ സജ്ജം, ലോക പ്രതിരോധ ശക്തിയായി രാജ്യം മാറുന്നു: രാജ്‌നാഥ് സിങ്

രാഷ്‌ട്രപതി ഭവൻ ഉദ്യാനം വീണ്ടും പൊതുജനങ്ങൾക്ക് തുറക്കുന്നു; മറ്റന്നാൾ മുതൽ പ്രവേശനം, സെപ്റ്റംബർ 15 വരെ സന്ദർശിക്കാം

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം; 2.9 തീവ്രത രേഖപ്പെടുത്തി, 5 കിലോമീറ്റർ ആഴത്തിൽ പ്രകമ്പനം

കാടും തോക്കും ഉപേക്ഷിച്ച് റാമ്പിലേക്ക്!!! കൈയടി നേടി ബസ്തറിലെ മുൻ വനിതാ മാവോയിസ്റ്റുകളുടെ ഫാഷൻ ഷോ; ശ്രദ്ധേയമായി ദേശീയ കൈത്തറി ദിനം

‘ഇന്ത്യയുടെ സഹിഷ്ണുത ദൗർബല്യമായി കാണരുത്; വേണ്ടിവന്നാൽ തിരിച്ചടിക്കാൻ മടിക്കില്ല’; ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി അജിത് ഡോവൽ

Latest News

ഭാര്യയെ അതിക്രൂരമായി മർദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; റാന്നിയിൽ 54കാരനായ ഭർത്താവ് അറസ്റ്റിൽ, കോടതി റിമാൻഡ് ചെയ്തു

കോഴിക്കോട് ഹോട്ടലിൽ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി; റാസൽഖൈമ സ്വദേശിനി കുടുംബസമേതം കേരളത്തിലെത്തിയത് വിനോദസഞ്ചാരത്തിന്

ജി സുകുമാരന്‍ നായര്‍ക്കെതിരായ വിമർശനം; അനൂപ് ചന്ദ്രന്റെ നിലപാട് തള്ളി കുടുംബം, പ്രതികാര നടപടിയെന്ന് നടൻ

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്, ഒളിവിൽ സഞ്ചരിച്ച കാറും പിടിയിൽ

സാധാരണക്കാരായ സമുദായാംഗങ്ങൾക്ക് പട്ടിയുടെ വില പോലും നൽകുന്നില്ല; നായർ സമുദായം ഇത്രയും അധഃപതിച്ചത് സുകുമാരൻ നായരുടെ കാലത്ത്’; സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി അനൂപ് ചന്ദ്രൻ

ബെംഗളൂരു കെഎസ്ആർടിസി ബസ് അപകടത്തിൽ അട്ടിമറി സംശയം; മുട്ടയെറിഞ്ഞ് ഡ്രൈവറുടെ കാഴ്ച തടഞ്ഞോയെന്ന് പരിശോധിക്കും, സമഗ്ര അന്വേഷണത്തിന് നിർദേശം

കപ്പലിൽ നിന്ന് എറണാകുളം സ്വദേശിയായ യുവാവിനെ കാണാതായി

യുപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ചു; ആവശ്യങ്ങൾ പഠിക്കാൻ 45 ദിവസത്തെ സാവകാശം തേടി സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies