മാറാത്തത് മാറി; പശ്ചിമബംഗാളിൽ മമത അടച്ചു പൂട്ടിയ  ദുർഗ്ഗാക്ഷേത്രം തുറന്നു; ആത്മവിശ്വസം വീണ്ടെടുത്ത് ബംഗാൾ ജനത
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാറാത്തത് മാറി; പശ്ചിമബംഗാളിൽ മമത അടച്ചു പൂട്ടിയ  ദുർഗ്ഗാക്ഷേത്രം തുറന്നു; ആത്മവിശ്വസം വീണ്ടെടുത്ത് ബംഗാൾ ജനത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2026, 02:43 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമബംഗാളിൽ അസൻസോളിൽ വർഷങ്ങളായി അടഞ്ഞുകിടന്ന  ദുർഗ്ഗാക്ഷേത്രം ബിജെപി വിജയത്തിന് പിന്നാലെ തുറന്നു കൊടുത്തു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ടിഎംസി ഗുണ്ടകളുടെ ആക്രമണത്തെ തുടർന്നാണ് ക്ഷേത്രം അടച്ചു പൂട്ടിയത്. ക്ഷേത്രം വീണ്ടും തുറക്കുമെന്നത് ബിജെപി സ്ഥാനാർത്ഥി കൃഷ്ണേന്ദു മുഖർജിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഫലം പ്രഖ്യാപനം വന്നതിന് പിന്നാലെ മാ ദുർഗയ്‌ക്കും ജനങ്ങൾക്കും നൽകിയ വാക്ക് പാലിക്കുകയായിരുന്നു.

ശ്രീ ശ്രീ ദുർഗ്ഗാമാതാ ചാരിറ്റബിൾ ട്രസ്റ്റ് കൈകാര്യം ചെയ്യുന്ന ഈ ക്ഷേത്രത്തി ദുർഗ്ഗാ പൂജ, ലക്ഷ്മി പൂജ തുടങ്ങിയ ഉത്സവങ്ങളിൽ മാത്രമേ ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ.  ശംഖനാദങ്ങളും മണിമുഴക്കിയുമാണ് ഗ്രാമവാസികൾ സന്തോഷം  പങ്കുവെച്ചത്.  2021-ലെ തിരഞ്ഞെടുപ്പിന് ശേഷം ടിഎംസിയിൽ നിന്നും തങ്ങൾ ഭീഷണി നേരിട്ടതായും ക്ഷേത്രത്തിൽ ആരാധന നടത്താൻ ഭയപ്പെട്ടിരുന്നതായും പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ബിജെപിയുടെ വൻ വിജയത്തോടെ തങ്ങൾക്ക് ആത്മവിശ്വാസം ലഭിച്ചുവെന്നും അത്യാവേശത്തോടെയാണ് ഇന്ന് ക്ഷേത്രം ശുചീകരിച്ച് പൂജകൾ പുനരാരംഭിച്ചതെന്നും പ്രദേശവാസികൾ  പറഞ്ഞു.

അൻസോൾ ഉൾപ്പെടുന്ന പശ്ചിം ബർധമാൻ ജില്ലയിൽ ഒമ്പത് നിയമസഭാ സീറ്റുകളും കരസ്ഥമാക്കിയാണ് ബിജെപി ഉജ്ജ്വല വിജയം നേടിയത്.  ബിജെപി ഭരണത്തിന് കീഴിൽ ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി നേതാവ് നിലു ചക്രവർത്തി പറഞ്ഞു. തൃണമൂൽ സർക്കാർ പൂർണ്ണമായും ഹിന്ദു വിരുദ്ധമായിരുന്നു  പൂജകൾക്ക് അനുമതിയുണ്ടായിരുന്നില്ല. ദുർഗ്ഗാ പൂജയ്‌ക്കും കാളി പൂജയ്‌ക്കുമല്ലാതെ മറ്റൊരു പൂജയ്‌ക്കും പഴയ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

ബംഗാളിൽ 293 സീറ്റുകളിൽ 206 എണ്ണം നേടിയാണ് മമതയുടെ 15 വർഷം നീണ്ട ദുർഭരണത്തിന് അന്ത്യം കുറിച്ചത്. ബംഗാളിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന ദുർഗാപൂജയടക്കമുള്ള ആഘോഷങ്ങൾക്ക് മമത സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നിരോധനങ്ങളും ബംഗാൾ ജനതയെ ശ്വാസം മുട്ടിച്ചിരുന്നു.  വികസനത്തോടൊപ്പം വിശ്വാസ സംരക്ഷണവും ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു. ബംഗാളിന്റെ സാസ്കാരികവും ആത്മീയവുമായ തിരിച്ചുവരവ് കൂടിയാണ് ഇതിലൂടെ ബിജെപി ലക്ഷ്യംവെക്കുന്നത്.

 

 

Tags: west bengal
ShareTweetSendShare

More News from this section

‘പ്രതിപക്ഷ നേതാവിനെ സ്വന്തം പാര്‍ട്ടി പോലും ഗൗനിക്കുന്നില്ല; രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി

രാമക്ഷേത്ര സംഭാവന വിവാദത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി; പുരോഹിതരും ഭരണസമിതി അംഗങ്ങളും ചോദ്യം ചെയ്യലില്‍

രാഷ്‌ട്രപതി മുര്‍മുവിന്റെ ജന്മനാട്ടില്‍ മോദിയുടെ പ്രത്യേക സന്ദര്‍ശനം; ആദിവാസി പാരമ്പര്യത്തിന് ആദരം, 47,000 കോടിയുടെ വികസന പദ്ധതികളും നാടിന് സമര്‍പ്പിച്ചു

‘നടക്കാന്‍ സുരക്ഷ വേണം, അത് മൗലികാവകാശം’; രാജ്യത്തെ എല്ലാ റോഡുകളിലും നടപ്പാത ഉറപ്പാക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി

അതിര്‍ത്തി കടന്നെത്തിയ മാരകായുധ ശേഖരം പിടിയില്‍; അമൃത്സറില്‍ വന്‍ ഓപ്പറേഷനിലൂടെ ഒരാള്‍ അറസ്റ്റില്‍

ഭീകരധനസഹായത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്ക് വന്‍ അംഗീകാരം; എഫ്എടിഎഫിന്റെ വൈസ് പ്രസിഡന്റായി വിവേക് അഗര്‍വാള്‍

Latest News

ദേശീയ സ്വത്വബോധത്തിൽ അഭിമാനിച്ച വ്യക്തിത്വം; പി. നാരായണ കുറുപ്പിന്റെ വേർപാട് വലിയ നഷ്ടം: ആർ. സഞ്ജയൻ

ആ സന്ധ്യകൾ ഇനി സ്വർഗത്തിൽ; പരമേശ്വർജിയും മഹാകവികളും വീണ്ടും ഒത്തുചേരുമ്പോൾ

ഡോക്ടർമാരില്ലാതെ ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രം; രോഗികൾ ദുരിതത്തിൽ, ആശുപത്രിക്ക് മുന്നിൽ ബിജെപി പ്രതിഷേധം

ഭാരതീയത നെഞ്ചേറ്റിയ ദാർശനികൻ- പി നാരായണക്കുറുപ്പ്

മലയാള സാഹിത്യത്തിന് തീരാനഷ്ടം: കവി പി. നാരായണക്കുറുപ്പിന്റെ നിര്യാണം, രാജീവ് ചന്ദ്രശേഖർ അനുശോചിച്ചു

രമേശ് ചെന്നിത്തലക്കെതിരെ വിമർശനവുമായി ജി. സുധാകരൻ ; ഹരിപ്പാട് മെഡിക്കൽ കോളേജ് അനാവശ്യം ; ഒരു ജില്ലയിൽ രണ്ട് മെഡിക്കൽ കോളേജ് ആവശ്യമില്ല; എംഎൽഎയുടെ ഭരണസ്വാധീനമുപയോഗിച്ച് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തി

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തിരുവനന്തപുരത്ത് കോർപ്പറേഷന്റെ ഹോട്ടൽ പരിശോധനയിൽ വ്യാപക വീഴ്ചകൾ കണ്ടെത്തി; പഴകിയ ഭക്ഷണം പിടികൂടി, 48 സ്ഥാപനങ്ങൾക്ക് നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies