ഡോക്ടർമാരില്ലാതെ ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രം; രോഗികൾ ദുരിതത്തിൽ, ആശുപത്രിക്ക് മുന്നിൽ ബിജെപി പ്രതിഷേധം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡോക്ടർമാരില്ലാതെ ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രം; രോഗികൾ ദുരിതത്തിൽ, ആശുപത്രിക്ക് മുന്നിൽ ബിജെപി പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2026, 10:52 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ അഭാവം മൂലം ചികിത്സ തേടി എത്തിയ നൂറുകണക്കിന് രോഗികൾ ദുരിതത്തിലായി. ഡോക്ടർമാർ കൂട്ട അവധിയിലായതും ഒഴിവുകൾ നികത്താത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സംഭവത്തിൽ ബിജെപി ചെങ്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ ശക്തമായ പ്രതിഷേധം തുടരുന്നു.

പ്രതിദിനം ഏകദേശം 200 ഓളം രോഗികൾ ചികിത്സയ്‌ക്കായി ആശ്രയിക്കുന്ന ആശുപത്രിയാണിത്. രോഗികളുടെ തിരക്ക് കൂടിയതോടെ പൂവാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു ഡോക്ടറെ താത്കാലികമായി എത്തിച്ചാണ് ചികിത്സ മുന്നോട്ടുകൊണ്ടുപോകുന്നത്.

നിലവിൽ നാല് ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഇതിൽ രണ്ട് പേർ പി.എസ്.സി നിയമനം, ഒരാൾ എൻ.എച്ച്.എം നിയമനം, മറ്റൊരാൾ പഞ്ചായത്ത് നിയമനം എന്നിങ്ങനെയാണ്. എന്നാൽ നിലവിൽ നാല് ഡോക്ടർമാരിൽ ആരും ആശുപത്രിയിൽ സേവനത്തിനില്ലെന്നാണ് ആരോപണം.

പി.എസ്.സി വഴി നിയമിച്ച രണ്ട് ഡോക്ടർമാർ സ്ഥലംമാറി പോയിട്ടും പകരം നിയമനം നടത്തിയിട്ടില്ല. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്.

ചെങ്കൽ പി.എച്ച്.സി-യെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ സർക്കാർ നാല് ഡോക്ടർമാരും ഏകദേശം 40 ജീവനക്കാരെയും നിയമിച്ചിരുന്നുവെങ്കിലും, അടിസ്ഥാന സേവനം പോലും ലഭ്യമല്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

കാർഷിക ഗ്രാമമായ ചെങ്കലിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി കുടുംബങ്ങൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ കഴിയാത്ത സാഹചര്യമാണ്. അതിനാൽ സർക്കാർ ആശുപത്രിയാണ് ഇവരുടെ ഏക ആശ്രയം. എന്നാൽ ചികിത്സ ലഭിക്കാതെ രോഗികളെ വലയ്‌ക്കുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.

അതേസമയം, വീടുകളിലെ കിണറുകൾ ശുചീകരിക്കാൻ വിതരണം ചെയ്യേണ്ട ബ്ലീച്ചിംഗ് പൗഡർ ആശുപത്രിയിലെ ശുചിമുറിയിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയതായും ബിജെപി പ്രവർത്തകർ ആരോപിച്ചു.

പ്രതിഷേധം ശക്തമായതോടെ പാറശ്ശാല, മാരായമുട്ടം പൊലീസ് സ്ഥലത്തെത്തി ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് ജാമ്യത്തിൽ ഇവരെ വിട്ടയച്ചു.

ഡോക്ടർമാരുടെ ഒഴിവുകൾ ഉടൻ നികത്തിയില്ലെങ്കിൽ കൂടുതൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നൽകി

Tags: BJPThiruvananthapuramChenkal
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies