ഭാരതീയത നെഞ്ചേറ്റിയ ദാർശനികൻ- പി നാരായണക്കുറുപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരതീയത നെഞ്ചേറ്റിയ ദാർശനികൻ- പി നാരായണക്കുറുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2026, 10:30 pm IST
Facebook
Twitter
WhatsAppTelegram

ജി എം മഹേഷ് എഴുതുന്നു

മലയാള കവിതയിലും നിരൂപണശാഖയിലും സ്വന്തമായ ഒരു ദർശനരേഖ അടയാളപ്പെടുത്തുകയും, ആഡംബരങ്ങളുടെയോ പദവികളുടെയോ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ അക്ഷരങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത സാത്വികനായ സാംസ്കാരികനായകനായിരുന്നു പി. നാരായണക്കുറുപ്പ്. പേരും പെരുമയും ആഗ്രഹിക്കാതെ, സ്വാർത്ഥതയുടെ ലേശമില്ലാതെ, സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച അദ്ദേഹം കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഒരു യുഗസന്ധ്യയുടെ പ്രതീകമാണ്. ദീർഘകാലം ‘തപസ്യ’ കലാസാഹിത്യ വേദിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന അദ്ദേഹം, ഭാരതീയതയെയും കേരളീയതയെയും തന്റെ ചിന്തയിലും സർഗ്ഗാത്മകതയിലും ഒരുപോലെ സമന്വയിപ്പിച്ച പ്രബലനായ മാർഗ്ഗദർശിയായിരുന്നു. കേവലം ഒരു കവി എന്നതിനപ്പുറം ഭാരതീയ ചിന്താധാരകളെ നെഞ്ചേറ്റിയ ദാർശനികനായിരുന്നു പി. നാരായണക്കുറുപ്പ്. ‘തപസ്യ’ കലാസാഹിത്യവേദിയുടെ അധ്യക്ഷനായിരുന്ന കാലയളവിൽ കലയും സാഹിത്യവും വെറും വിനോദോപാധികളല്ല, മറിച്ച് ധർമ്മബോധവും ദേശീയവീക്ഷണവും വളർത്താനുള്ള മാധ്യമങ്ങളാണെന്ന് അദ്ദേഹം വിശ്വസിച്ചു. രാഷ്‌ട്രീയമായ താൽപ്പര്യങ്ങൾക്കോ താത്കാലികമായ തരംഗങ്ങൾക്കോ വേണ്ടി അദ്ദേഹം തന്റെ നിലപാടുകളിൽ മാറ്റം വരുത്തിയില്ല. ഭാരതത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തെ മലയാളിക്ക് ലളിതമായി പകർന്നുനൽകാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.

മലയാള കവിതയിൽ ആധുനികതയുടെ അതിപ്രസരമുണ്ടായ കാലത്തും ക്ലാസിക് ഭംഗിയും തനിമയും കൈവിടാത്തവയായിരുന്നു നാരായണക്കുറുപ്പിന്റെ വരികൾ. വാക്കുകളുടെ മിതത്വവും ആശയങ്ങളുടെ ഗാംഭീര്യവും അദ്ദേഹത്തിന്റെ കവിതകളുടെ സവിശേഷതയായിരുന്നു. കാവ്യപാരമ്പര്യത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് സമകാലിക ജീവിത യാഥാർത്ഥ്യങ്ങളെ അദ്ദേഹം കവിതകളിൽ ആവിഷ്കരിച്ചു. അദ്ദേഹത്തിന്റെ വരികളിൽ ഭാരതീയ ദർശനങ്ങളുടെ അന്തർധാര ദർശിക്കാം. ഒരു കവി എന്നതിനൊപ്പം മികച്ച നിരൂപകൻ കൂടിയായിരുന്നു അദ്ദേഹം. കവിതയുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള അദ്ദേഹത്തിന്റെ സാഹിത്യ നിരൂപണങ്ങൾ മലയാള നിരൂപണ ശാഖയ്‌ക്ക് പുതിയ ദിശാബോധം നൽകി. ഭാരതീയതയെയും ദേശീയതയെയും വികേന്ദ്രീകൃതമായ ഒന്നായല്ല, മറിച്ച് വൈവിധ്യങ്ങൾക്കിടയിലെ ഏകത്വമായാണ് അദ്ദേഹം ദർശിച്ചത്. കേരളത്തിന്റെ സവിശേഷമായ നാടോടി പാരമ്പര്യങ്ങളും ക്ഷേത്രകലകളും അനുഷ്ഠാനങ്ങളും ഭാരതീയ സംസ്കൃതിയുടെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. പാശ്ചാത്യ ചിന്തകളുടെ അതിപ്രസരത്തിൽ നമ്മുടെ വേരുകൾ നഷ്ടപ്പെടുന്നതിനെതിരെ അദ്ദേഹം തന്റെ കൃതികളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നിരന്തരം മുന്നറിയിപ്പ് നൽകി. ഭാരതത്തിന്റെ ഋഷിസംസ്കാരവും ആധുനിക ശാസ്ത്രബോധവും തമ്മിൽ പൊരുത്തപ്പെട്ടുപോകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ദേശീയ വീക്ഷണം. ആ മഹത്മാവിന് അദ്ദേഹത്തിന്റെ മാതൃക ജീവിതത്തിനു രാജ്യം 2024 ൽ പദ്മശ്രീ നൽകി ആദരിച്ചു.

പേരിനും പ്രശസ്തിക്കും വേണ്ടി ഓടുന്ന സമകാലിക ലോകത്ത് തികച്ചും വിത്യസ്തനായ ഒരു മനുഷ്യനായിരുന്നു നാരായണക്കുറുപ്പ് സാർ. “ഏറ്റവും വലിയ ലാളിത്യമാണ് ഏറ്റവും വലിയ ഉദാത്തത” എന്ന തത്വം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിത്വം. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും സാധാരണക്കാരായ മനുഷ്യരുമായി അനായാസം ഇടപഴകാനും അവരുടെ സങ്കടങ്ങളിൽ പങ്കുചേരാനും അദ്ദേഹത്തിന് കഴിഞ്ഞു. അഹങ്കാരത്തിന്റെ ലേശവുമില്ലാത്ത, ലാളിത്യം ആഭരണമാക്കിയ ആ ജീവിതം വരുംതലമുറയിലെ എഴുത്തുകാർക്ക് വലിയൊരു പാഠപുസ്തകമാണ്. പി. നാരായണക്കുറുപ്പ് സാറിന്റെ വിയോഗം മലയാള സാഹിത്യത്തിനും ദേശീയ സാംസ്കാരിക പ്രസ്ഥാനങ്ങൾക്കും നികത്താനാവാത്ത നഷ്ടമാണ്. എങ്കിലും അദ്ദേഹം പകർന്നുതന്ന സാംസ്കാരിക മൂല്യങ്ങളും കാവ്യദർശനങ്ങളും ഇവിടുത്തെ അക്ഷരസ്നേഹികളുടെ മനസ്സിൽ എന്നും നിലനിൽക്കും. പദവികൾ ഒഴിഞ്ഞുപോകുമ്പോഴും പവിത്രമായ നിലപാടുകൾ കൊണ്ട് ചരിത്രത്തിൽ ഇടംനേടിയ ആ കവിശ്രേഷ്ഠന്റെ സ്മരണയ്‌ക്ക് മുന്നിൽ പ്രണാമം.

Photo : കവി പി നാരായണക്കുറുപ്പിനൊപ്പം ലേഖകൻ

ജി എം മഹേഷ്
ജനറൽ സെക്രട്ടറി
തപസ്യ

Tags: P. Narayana Kurup
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies