ആലപ്പുഴ : സി.പി.എം ആംഗത്വം ഉപേക്ഷിച്ച് യു.ഡി.എഫ് പിന്തുണയോടെ അമ്പലപ്പുഴയിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ച ജി സുധാകരൻ ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
ജി.സുധാകരന്റെ ഇളയ സഹോദരനായിരുന്നു പന്തളം കോളേജ് വിദ്യാർത്ഥിയായിരിക്കെ കൊല്ലപ്പെട്ട ഭുവനേശ്വരൻ. കുടുംബസമേതമാ ണ് സുധാകരൻ എത്തിയത്.















