കണ്ണൂർ : മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കിടമത്സരത്തിന്റെ ഭാഗമായി കോൺഗ്രസ് അണികൾ ഗ്രൂപ്പ് തിരിഞ്ഞ് കേരളമാകെ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനിടെ സിപിഎമ്മിലും ഫ്ലെക്സ് വിവാദം. മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനായിട്ടാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്താണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. ധർമ്മടം നിയോജകമണ്ഡലത്തിലെ കടമ്പൂർ ആഡൂരിലാണ് പി ജയരാജന് അനുകൂലമായ ബോർഡ് സ്ഥാപിച്ചത്. പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്ന് ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
“തിരുത്തേണ്ട പാഠഭാഗങ്ങളുണ്ട്, ജീർണ്ണതകൾ ചർച്ച ചെയ്ത് തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ വിശ്വാസ്യതക്ക് മങ്ങലേൽക്കും” എന്ന പി ജയരാജന്റെ ഫെയ്സ് ബുക്ക് കുറിപ്പിലെ വാചകവും ബോർഡിൽ ഉണ്ട്.
സിപിഎം നേരിട്ട കനത്ത തോൽവിയെ തുടർന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം നേതൃത്വത്തിനെതിരെയുള്ള പൊട്ടിത്തെറികൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.















