ആലുവ: ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവിയായിരുന്നു പി. നാരായണക്കുറുപ്പെന്ന് ആര്‍എസ് എസ് . ആലുവ അദ്വൈതാശ്രമത്തില്‍ ചേര്‍ന്ന പ്രാന്ത വാര്‍ഷിക യോഗം അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. നഷ്ടങ്ങളുണ്ടാകുമെന്ന് ഉറപ്പായിരുന്നിട്ടും അദ്ദേഹം ദേശീയ പക്ഷത്തുറച്ചു നിന്നുവെന്ന് അനുസ്മരണയോഗം ചൂണ്ടിക്കാട്ടി. 2010 ല്‍ കൊല്ലത്ത് നടന്ന പ്രാന്ത സാംഘിക്കില്‍ സ്വയംസേവകര്‍ക്കൊപ്പം ഗണവേഷധാരിയായി അദ്ദേഹം പങ്കെടുത്തു. തപസ്യയുടെ അധ്യക്ഷനായി നിന്നു കൊണ്ട് സാംസ്‌കാരിക രംഗത്ത് ആര്‍ഷദേശീയതയുടെ മുന്നേറ്റത്തിന് അദ്ദേഹം നേതൃത്വം നല്കിയെന്ന് ആര്‍ എസ് എസ് പ്രാന്ത വാര്‍ഷിക യോഗം ചൂണ്ടിക്കാട്ടി.















