തണ്ണിമത്തനിലുണ്ടായിരുന്നത് എലിവിഷം; കുടുംബത്തിലെ നാലുപേർ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തണ്ണിമത്തനിലുണ്ടായിരുന്നത് എലിവിഷം; കുടുംബത്തിലെ നാലുപേർ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2026, 09:12 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ദക്ഷിണ മുംബൈയിലെ ജെ.ജെ മാർഗിൽ അത്താഴത്തിന് ശേഷം കഴിച്ച തണ്ണിമത്തനിൽ നിന്നുള്ള വിഷബാധയേറ്റു ദമ്പതികളും രണ്ട് പെൺമക്കളും ദാരുണമായി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഇത് തണ്ണിമത്തൻ കഴിച്ചതുമൂലമുണ്ടായ ഭക്ഷ്യവിഷബാധയല്ലെന്നും, മാരകമായ എലിവിഷം ശരീരത്തിനുള്ളിൽ ചെന്നതാണെന്നും ഫോറൻസിക് പരിശോധനയിൽ ഇപ്പോൾ സ്ഥിരീകരിച്ചു. മരിച്ചവരുടെ ആന്തരാവയവങ്ങളിലും അവർ കഴിച്ച തണ്ണിമത്തന്റെ അവശിഷ്ടങ്ങളിലും എലിവിഷത്തിന് ഉപയോഗിക്കുന്ന ‘സിങ്ക് ഫോസ്ഫൈഡ്’ (Zinc Phosphite) എന്ന മാരകമായ രാസവസ്തുവിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്.

മൊബൈൽ ആക്സസറീസ് കട ഉടമയായ അബ്ദുള്ള അബ്ദുൽ ഖാദർ (40), ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ (13) എന്നിവരാണ് മരണപ്പെട്ടത്. ഏപ്രിൽ 25 ശനിയാഴ്ച വാരാന്ത്യത്തിൽ രാത്രി നടന്ന വിരുന്നിന് പിന്നാലെയാണ് മരണം വിരുന്നെത്തിയത്.

രാത്രി ബന്ധുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം പുലർച്ചെ ഒരു മണിയോടെ ഇവർ തണ്ണിമത്തൻ കഴിച്ചിരുന്നു. തുടർന്ന് അഞ്ചു മണിയോടെ കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയും മണിക്കൂറുകൾക്കുള്ളിൽ നാലുപേരും മരിക്കുകയുമായിരുന്നു. മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ എന്നിവയുൾപ്പെടെയുള്ള ആന്തരാവയവങ്ങൾ പച്ചനിറത്തിലായതായി പോസ്റ്റ്‌മോർട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇത് മാരകമായ വിഷാംശം ഉള്ളിൽ ചെന്നതിന്റെ സൂചനയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.

തണ്ണിമത്തനിൽ എലിവിഷം എങ്ങനെ കലർന്നു എന്നതിലാണ് പൊലീസ് ഇപ്പോൾ പ്രധാനമായും അന്വേഷണം നടത്തുന്നത്. പുതിയ ഫോറൻസിക് റിപ്പോർട്ട് പ്രകാരം അബ്ദുള്ളയുടെ ശരീരത്തിൽ ശക്തമായ വേദനസംഹാരിയായ മോർഫിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. നിയന്ത്രിത സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കുന്ന മോർഫിൻ എങ്ങനെ ശരീരത്തിലെത്തി എന്നതും അന്വേഷണ പരിധിയിലുണ്ട്.അബദ്ധത്തിൽ സംഭവിച്ചതാണോ അതോ ആരെങ്കിലും ബോധപൂർവ്വം പഴത്തിനുള്ളിൽ വിഷം കുത്തിവെച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.

വിരുന്നിൽ പങ്കെടുത്ത ഒൻപത് പേരിൽ തണ്ണിമത്തൻ കഴിച്ച നാലുപേർ മാത്രമാണ് മരിച്ചത്. മറ്റ് ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ, മരണകാരണം തണ്ണിമത്തൻ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചവരിൽ ഇളയ മകൾ ഞായറാഴ്ച രാവിലെയും, കുടുംബനാഥനായ അബ്ദുള്ള രാത്രിയുമാണ് മരണത്തിന് കീഴടങ്ങിയത്. ചികിത്സയിലിരിക്കെ ഭാര്യയും മൂത്ത മകളും മരണപ്പെട്ടു.

കുടുംബത്തോടൊപ്പം അന്ന് പുലാവ് കഴിച്ച ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ തണ്ണിമത്തൻ കേന്ദ്രീകരിച്ചുതന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്.അബ്ദുള്ള മരണപ്പെടുന്നതിന് മുൻപ് പോലീസിന് നൽകിയ മൊഴിയിൽ തണ്ണിമത്തൻ കഴിച്ച കാര്യമാണ് പ്രധാനമായും സൂചിപ്പിച്ചിരിക്കുന്നത്. തണ്ണിമത്തൻ കഴിച്ചാൽ മരണം സംഭവിക്കുമെന്ന പ്രചാരണം തെറ്റാണെന്നും, വിഷാംശം പഴത്തിൽ കലർന്നതാണ് അപകടത്തിന് കാരണമെന്നും വ്യക്തമായതോടെ മേഖലയിലെ പഴ വ്യാപാരികളുടെ ആശങ്കയും ഒഴിഞ്ഞിട്ടുണ്ട്. എലിവിഷത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ സംഭവത്തിൽ കൊലപാതക സാധ്യതയുണ്ടോ എന്നും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

Tags: Mumbaifood poisonFEATURED2
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies