'ഞങ്ങള്‍ കുറച്ച് സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യും'; ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയുടെ ആദ്യ പ്രതികരണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഞങ്ങള്‍ കുറച്ച് സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യും’; ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയുടെ ആദ്യ പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2026, 07:55 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ട തകര്‍ത്ത് പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിലേക്ക്. ബംഗാളിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. മമത ബാനര്‍ജിയുടെ തട്ടകമായ ഭവാനിപൂരില്‍ അവരെ 15,000-ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് സുവേന്ദു ബിജെപിയെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ചത്.

മുഖ്യമന്ത്രിയായി നിയമിതനായ ശേഷം, ‘തങ്ങളുടെ സര്‍ക്കാര്‍ കുറച്ച് സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യും’ എന്നായിരുന്നു സുവേന്ദുവിന്റെ ആദ്യ പ്രതികരണം. ബംഗാളിലെ ജനങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. പൂര്‍ബ മേദിനിപ്പൂരിലെ കരുത്തരായ അധികാരി കുടുംബത്തില്‍ നിന്ന് വരുന്ന സുവേന്ദുവിന് ഈ പദവി ഒരു പാരമ്പര്യ സ്വത്തായി ലഭിച്ചതല്ല.

1995-ല്‍ കോണ്‍ഗ്രസ് കൗണ്‍സിലറായി തുടങ്ങിയ അദ്ദേഹം പിന്നീട് തൃണമൂലിന്റെ മുഖമായി മാറി. 2007-ലെ നന്ദിഗ്രാം സമരത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സുവേന്ദു, മമതയെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. എങ്കിലും, പാര്‍ട്ടിയില്‍ അഭിഷേക് ബാനര്‍ജിയുടെ വളര്‍ച്ചയോടെ അവഗണിക്കപ്പെട്ട അദ്ദേഹം 2020-ല്‍ ബിജെപിയില്‍ ചേരുകയായിരുന്നു. ‘മമതയെ മുന്‍ മുഖ്യമന്ത്രിയാക്കും’ എന്ന ശപഥം 2026-ലെ ഈ തിരഞ്ഞെടുപ്പോടെ അദ്ദേഹം യാഥാര്‍ത്ഥ്യമാക്കി.

പ്രതിപക്ഷ നേതാവായിരിക്കെ സുവേന്ദു നേരിട്ടത് സമാനതകളില്ലാത്ത വേട്ടയാടലുകളായിരുന്നു. 25-ഓളം ക്രിമിനല്‍ കേസുകളും ശാരീരിക അക്രമങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. എന്നാല്‍, നിയമപോരാട്ടങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും അദ്ദേഹം തിരിച്ചടിച്ചു. ശാരദ ചിട്ടി തട്ടിപ്പും അഴിമതികളും ഉയര്‍ത്തിക്കാട്ടി അദ്ദേഹം ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ചു.

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച സുവേന്ദു രണ്ടിടത്തും കരുത്ത് തെളിയിച്ചു. മമതയുടെ സുരക്ഷിത മണ്ഡലത്തില്‍ അവരെ 15,105 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. തന്റെ പഴയ തട്ടകത്തില്‍ 9,665 വോട്ടുകള്‍ക്ക് മണ്ഡലം നിലനിര്‍ത്തി. ആകെ 293 സീറ്റുകളില്‍ 206 എണ്ണവും തൂത്തുവാരിയാണ് ബിജെപി ബംഗാളില്‍ പുതിയ ചരിത്രം കുറിച്ചത്. ഈ വിജയത്തിന്റെ നട്ടെല്ലായി മാറിയ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും.

Tags: SUVENDHU ADHIKARIfirst respondafter cm
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies