അവയവക്കച്ചവടം: മുഖ്യസൂത്രധാരന്‍ നജീബ് ഡല്‍ഹിയില്‍ പിടിയില്‍; ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പെന്ന് പോലീസ്
Saturday, September 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവയവക്കച്ചവടം: മുഖ്യസൂത്രധാരന്‍ നജീബ് ഡല്‍ഹിയില്‍ പിടിയില്‍; ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പെന്ന് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2026, 02:24 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: അവയവദാനത്തിന്റെ മറവില്‍ നടന്ന വന്‍ സാമ്പത്തിക തട്ടിപ്പിലെയും രേഖകള്‍ ചമച്ച കേസിലെയും ഒന്നാം പ്രതി നജീബിനെ പോലീസ് പിടികൂടി. ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പ്രത്യേക അന്വേഷണ സംഘമാണ് കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് നജീബിന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വൃക്കയുള്‍പ്പെടെയുള്ള അവയവങ്ങള്‍ ആവശ്യമായി വരുന്ന രോഗികളില്‍ നിന്ന് 20 ലക്ഷം രൂപ വരെ ഈ സംഘം ഈടാക്കിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍.

എന്നാല്‍ അവയവം നല്‍കുന്ന ദാതാവിന് കേവലം 9 ലക്ഷം രൂപ മാത്രമാണ് നല്‍കിയിരുന്നത്. ബാക്കി വരുന്ന 11 ലക്ഷത്തോളം രൂപ നജീബും സംഘവും കൈക്കലാക്കുകയായിരുന്നു. നിയമവിരുദ്ധമായ ഇത്തരം ഇടപാടുകള്‍ക്ക് മറപിടിക്കാനായി ഔദ്യോഗിക രേഖകള്‍ വ്യാപകമായി വ്യാജമായി നിര്‍മ്മിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. അവയവക്കൈമാറ്റത്തിനുള്ള നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഈ റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. കേസുമായി മുന്നോട്ട് പോകുന്നതിന് ജില്ലാ-സംസ്ഥാന സമിതികളില്‍ നിന്നോ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നോ ലഭിക്കുന്ന ഔദ്യോഗിക പരാതികള്‍ക്കായി പോലീസ് കാത്തിരിക്കുകയാണ്.

കേരളത്തിന് പുറത്തും ഈ മാഫിയയ്‌ക്ക് ശക്തമായ വേരുകളുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അറസ്റ്റിലായ നജീബിനെ കൊച്ചിയിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ അന്തര്‍സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

Tags: arrestedillegal organ donationmain culprit
Share
Tweet
SendShare

More News from this section

ആറ്റിങ്ങലില്‍ വിദ്യാര്‍ഥിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം; പ്രധാന പ്രതി പിടിയില്‍

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം; സ്വര്‍ണ താലികളും പണവും കവര്‍ന്നു, 11 കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നു

25% ഇടക്കാലാശ്വാസം അനുവദിക്കണം: എൻ ജി ഒ സംഘ്

വിടവാങ്ങുമ്പോഴും ഏഴ് ജീവിതങ്ങള്‍ക്ക് പ്രതീക്ഷ; അവയവദാനത്തിലൂടെ മാതൃകയായി യുവ സൈനികന്‍ രാഹുല്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 1000 മെഗാവാട്ട് വരെ ലഭ്യതക്കുറവെന്ന് കെഎസ്ഇബി

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Latest News

BRICS Summit 2026: ‘ന്യൂഡൽഹി പ്രഖ്യാപനം 2026’ ഐകകണ്ഠേന പാസാക്കി; മോദിയുടെ നയതന്ത്ര വിജയത്തിന് തിളക്കം

ബ്രിക്സ് വേദിയില്‍ ഇന്ത്യയുടെ നയതന്ത്ര സ്വാതന്ത്ര്യം; പെസഷ്‌കിയാനൊപ്പം മോദിയുടെ കൈകോര്‍ത്ത് നടത്തം ശ്രദ്ധേയമായി

ഒരേ ഫ്രെയിമില്‍ മോദി, ഷി, പുടിന്‍; ബ്രിക്സ് വേദിയില്‍ ഇന്ത്യയുടെ നയതന്ത്ര കരുത്ത് വിളിച്ചോതി ചിത്രം

‘കൂടുതല്‍ പണം അടയ്‌ക്കണം’; ട്രെയിനില്‍ വാഹനമയയ്‌ക്കുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്, മുന്നറിയിപ്പുമായി റെയില്‍വേ

‘ബ്രിക്സ് ആര്‍ക്കും എതിരല്ല’; യുഎന്‍ പരിഷ്‌കരണം മുതല്‍ ഹോര്‍മുസ് വരെ, ആഗോള വേദിയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

തീവണ്ടിയാത്രക്കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പരാതി; ടിക്കറ്റ് പരിശോധകന്‍ അറസ്റ്റില്‍

വൈറല്‍ റീലിനായി കുത്തൊഴുക്കിലേക്ക് എസ്യുവി; സോനമാര്‍ഗില്‍ യുവാക്കള്‍ കുടുങ്ങി, രക്ഷിച്ചത് പൊലീസും നാട്ടുകാരും

ഗര്‍ഭിണിയാണെന്ന സംശയം, പിന്നാലെ വാക്കുതര്‍ക്കം; അട്ടപ്പാടി ഇരട്ടക്കൊലയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies