കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ വർധനവ്. പവന് 10,200 രൂപ കൂടി 1,23,120 രൂപയായി. ഗ്രാമിന് 1,275 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
18 കാരറ്റിന് ഗ്രാമിന് 1,040 രൂപ ഉയര്‍ന്ന് 12,640 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,845 രൂപയാണ് വില. ഒമ്പത് കാരറ്റിന് 6,345 രൂപയുമായി. വെള്ളി വില ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 3,200 രൂപയായി.
പശ്ചിമേഷ്യയിലെ യുദ്ധ പശ്ചാത്തലവും കേന്ദ്രം ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതുമാണ് സ്വര്‍ണ വില കൂടാൻ കാരണമായത്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി തീരുവ 4.35 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് ഉയർത്തിയത്. ഇറക്കുമതി കുറയ്‌ക്കാനും വ്യാപാര കമ്മി നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് തീരുവ വർധന.















