അഗർത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി ത്രിപുര സർക്കാർ. ഇന്ധന ലാഭിക്കുന്നതിനായി ത്രിപുര സർക്കാരും നടപടി തുടങ്ങി. സംസ്ഥാനത്തെ ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലെ 50 ശതമാനം സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. ദക്ഷിണ ത്രിപുര ജില്ലാ ഭരണകൂടത്തിലാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. ജീവനക്കാാർ മാറിമാറി ഓഫീസിൽ ഹാജരാക്കാനാണ് നിർദേശം.
വർക്ക് ഫ്രം ഹോം ചെയ്യുന്ന ജീവനക്കാർ ഫോൺ, ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി എല്ലായ്പ്പോഴും ലഭ്യരായിരിക്കണം എന്നും ഉത്തരവിൽ പറയുന്നു. അത്യാവശ്യ സേവനങ്ങളിലെയും അടിയന്തര വിഭാഗങ്ങളിലെയും ജീവനക്കാർക്ക് ഈ നിയന്ത്രണം ബാധകമല്ല.
പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ധന ഉപഭോഗം നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം വാഹനവ്യൂഹം പകുതിയായി വെട്ടിച്ചുരുക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിവിധ കേന്ദ്രമന്ത്രിമാരും സമാന പാത പിന്തുടരുകയും ചെയ്തു.















