കോഴിക്കോട് : കടമുറിക്കുള്ളില്‍ യുവാവിനെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. നരിക്കുനി കൊടുവള്ളി റോഡിലെ കടമുറിയിലാണ് സംഭവം. പൊള്ളലേറ്റും പുക ശ്വസിച്ചും പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കൂടെയുണ്ടായിരുന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പറമ്പില്‍ ബസാര്‍ സ്വദേശി വിനേഷ്‌കുമാര്‍ ആണ് മരിച്ചത്. പൊള്ളലേറ്റ എട്ട് വയസുകാരി മകളെ നരിക്കുനി ഫയര്‍ഫോഴ്‌സ് രക്ഷിച്ചു.
ഇയാളുടെ ആത്മഹത്യക്കുറിപ്പ് സമീപത്ത് നിന്ന് കണ്ടെത്തി. കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണം എന്ന് പറയപ്പെടുന്നു.















