'ഈ പുഷ്പയുടെ ഉത്തരവാദിത്വം ഇപ്പോള്‍ എനിക്ക്; അയാളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം: ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഈ പുഷ്പയുടെ ഉത്തരവാദിത്വം ഇപ്പോള്‍ എനിക്ക്; അയാളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം: ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2026, 10:01 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: ബംഗാള്‍ രാഷ്‌ട്രീയത്തില്‍ സിനിമയെ വെല്ലുന്ന പോരാട്ടവീര്യവുമായി ബിജെപിയും തൃണമൂലും നേര്‍ക്കുനേര്‍. താന്‍ സിനിമയിലെ ‘പുഷ്പ’യെപ്പോലെയാണെന്ന് അവകാശപ്പെട്ട തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന് മറുപടിയുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. ഫാല്‍ട്ടയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് സുവേന്ദു കടുത്ത ഭാഷയില്‍ വെല്ലുവിളി നടത്തിയത്. ‘ഈ പുഷ്പയുടെ ഉത്തരവാദിത്വം ഇപ്പോള്‍ എനിക്കാണ്. അയാളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം അദ്ദേഹം പറഞ്ഞു.

ബംഗാളിലെ ഫാല്‍ട്ട മണ്ഡലത്തില്‍ വോട്ടെടുപ്പിനിടെ നടന്ന അക്രമ സംഭവങ്ങളാണ് നിലവിലെ വാക്‌പോരിലേക്ക് നയിച്ചത്. ആദ്യഘട്ട വോട്ടെടുപ്പില്‍ ബിജെപി പ്രവര്‍ത്തകരെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് മെയ് 21-ന് മണ്ഡലത്തില്‍ റീപോളിംഗ് നിശ്ചയിച്ചിരിക്കുകയാണ്. ക്രമസമാധാന ചുമതലയുള്ള എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് അജയ് പാല്‍ ശര്‍മ്മ തന്നെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ജഹാംഗീര്‍ ഖാന്‍ സ്വയം ‘പുഷ്പ’ എന്ന് വിശേഷിപ്പിച്ചത്.

മയക്കുമരുന്ന് മാഫിയയിലൂടെ വളര്‍ന്ന സിനിമാ കഥാപാത്രത്തെപ്പോലെ താനും കരുത്തനാണെന്നായിരുന്നു ഖാന്റെ അവകാശവാദം. തൃണമൂല്‍ സ്ഥാനാര്‍ത്ഥി കൂടിയായ ജഹാംഗീര്‍ ഖാന്‍ കുപ്രസിദ്ധ ക്രിമിനലാണെന്നും റീപോളിംഗില്‍ ബിജെപി ശക്തമായി തിരിച്ചടിക്കുമെന്നും സുവേന്ദു പ്രഖ്യാപിച്ചു. മമത ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി പ്രതിനിധീകരിക്കുന്ന ഡയമണ്ട് ഹാര്‍ബര്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ് ഫാല്‍ട്ട നിയമസഭാ മണ്ഡലം വരുന്നത്.

294 മണ്ഡലങ്ങളുള്ള ബംഗാളില്‍ ഫാല്‍ട്ടയിലെ ഫലം വരാത്തതിനാല്‍ നിലവില്‍ 293 സീറ്റുകളിലെ ഫലം മാത്രമേ പുറത്തു വന്നിട്ടുള്ളൂ. മെയ് 24-ന് നടക്കുന്ന വോട്ടെണ്ണലിലൂടെ ഫാല്‍ട്ട ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് വ്യക്തമാകും.

Tags: SUVENDHU ADHIKARItrinamul congressjahamgeer khan
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies