ചന്ദ്രനാഥ് രഥ് വധക്കേസ്: മുഖ്യ പ്രതിയായ ഷൂട്ടർ യുപിയിൽ സിബിഐ പിടിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രനാഥ് രഥ് വധക്കേസ്: മുഖ്യ പ്രതിയായ ഷൂട്ടർ യുപിയിൽ സിബിഐ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2026, 09:34 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. കൊലപാതകത്തിലെ മുഖ്യ ആസൂത്രകനും ഷൂട്ടറുമായ രാജ്കുമാർ സിങ്ങിനെ ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്ന് സിബിഐ ചാപ്ര പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ പിടികൂടി. ബല്ലിയയിലെ രസ്ര മേഖലയിലുള്ള രതോപൂർ ഗ്രാമവാസി രാജ്കുമാർ സിങ് അണ് പിടിയിലായത്.

കടുത്ത ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കുന്നു. ഞായറാഴ്ച ഉച്ചയ്‌ക്ക് ഒന്നരയോടെ സിവിൽ ഡ്രസ്സിലെത്തിയ ഉദ്യോഗസ്ഥർ രണ്ട് വാഹനങ്ങളിലായെത്തിയാണ് രാജ്കുമാറിനെക്കുറിച്ച് പിതാവിനോട് അന്വേഷിച്ചത്. എന്നാൽ തന്റെ മകൻ ഇത്തരമൊരു ക്രൂരകൃത്യത്തിൽ പങ്കാളിയാണെന്ന കാര്യം അറിയില്ലെന്നാണ് പിതാവിന്റെ പ്രതികരണം. തിങ്കളാഴ്ച രാവിലെ സിബിഐ ഓഫീസിൽ നിന്ന് ഫോൺ കോൾ വന്നപ്പോഴാണ് മകൻ അറസ്റ്റിലായ വിവരം കുടുംബം അറിഞ്ഞത്.

നിരവധി അക്രമ സംഭവങ്ങളിൽ പ്രതിയായ രാജ്കുമാറിന് മുൻപും പോലീസ് റെക്കോർഡുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. 2020 ഒക്ടോബറിൽ മുൻ പ്രധാൻ സ്ഥാനാർത്ഥിയായ അരവിന്ദ് ഖർവാറിനെ ആക്രമിച്ചതിനും, തുടർന്ന് ഇയാൾക്ക് നേരെ വധശ്രമമെന്നോണം വെടിയുതിർത്തതിനും രസ്ര കോട്‌വാലി പോലീസ് സ്റ്റേഷനിൽ രാജ്കുമാറിനെതിരെ കേസ് നിലവിലുണ്ട്. കൂടാതെ, 2023-ൽ ഓട തർക്കവുമായി ബന്ധപ്പെട്ട് സഞ്ജയ് ഭാരതി എന്നയാളെ മർദ്ദിച്ച കേസിലും ഇയാൾ പ്രതിയാണ്. ഈ ക്രിമിനൽ കേസുകൾ കാരണം അടുത്തിടെ ക്യാരക്ടർ സർട്ടിഫിക്കറ്റിനായി പോലീസ് സ്റ്റേഷനെ സമീപിച്ച ഇയാളുടെ അപേക്ഷ പോലീസ് നിരസിച്ചിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് റിമാൻഡിൽ വാങ്ങി. ഇയാളെ ഉടൻ തന്നെ കൊൽക്കത്തയിലെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

 

Tags: Chandranath rath murder
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies