'അതെല്ലാം കളിയിലെ കാര്യങ്ങള്‍'; ക്ലാസനെ കെട്ടിപ്പിടിച്ച് സഞ്ജുവിന്റെ പോസ്റ്റ്, മറുപടിയുമായി ഹൈദരാബാദ് താരം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘അതെല്ലാം കളിയിലെ കാര്യങ്ങള്‍’; ക്ലാസനെ കെട്ടിപ്പിടിച്ച് സഞ്ജുവിന്റെ പോസ്റ്റ്, മറുപടിയുമായി ഹൈദരാബാദ് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2026, 09:33 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: കളിയില്‍ എന്തും സംഭവിക്കാം, എന്നാല്‍ കളി കഴിഞ്ഞാല്‍ നമ്മള്‍ സുഹൃത്തുക്കളാണ്! ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഐപിഎല്‍ മൈതാനത്ത് വച്ച് തങ്ങള്‍ക്കിടയിലുണ്ടായ ചൂടേറിയ തര്‍ക്കങ്ങള്‍ സൗഹൃദത്തോടെ അവസാനിപ്പിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണും ഹൈദരാബാദ് താരം ഹെന്റിച്ച് ക്ലാസനും. ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൂടെ പരസ്പരം സ്‌നേഹവും ആദരവും പങ്കുവെച്ചാണ് ഇരുവരും ഈ വിവാദങ്ങള്‍ക്ക് വിരാമമിട്ടത്.

ചെപ്പോക്കില്‍ നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിര്‍ണ്ണായക പോരാട്ടത്തിനിടയിലാണ് ഇരുവരും മൈതാനത്ത് വെച്ച് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്. സാധാരണയായി കളിക്കളത്തിനകത്തും പുറത്തും ശാന്തനായി കാണപ്പെടാറുള്ള സഞ്ജുവിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അപ്രതീക്ഷിത പ്രകോപനം ആരാധകരെപ്പോലും അത്ഭുതപ്പെടുത്തിയിരുന്നു. തങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ഇരുവരും പിണക്കം മറന്ന് ഒന്നിച്ച ചിത്രം പങ്കുവെച്ചത്.

ക്ലാസനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് സഞ്ജു സാംസണ്‍ ഇങ്ങനെ കുറിച്ചു. ‘മൈതാനത്ത് പലതും സംഭവിക്കാം, എന്നാല്‍ കളിക്കളത്തിന് പുറത്ത് ഈ മികച്ച വ്യക്തിയോട് വലിയ സ്‌നേഹവും ആദരവുമേയുള്ളൂ.’ ഉടന്‍ തന്നെ ഇതിന് മറുപടിയുമായി ക്ലാസനും രംഗത്തെത്തി. അടുത്ത പോരാട്ടത്തിനായി താന്‍ കാത്തിരിക്കുന്നു എന്നായിരുന്നു ക്ലാസന്റെ കുറിപ്പ്.

ഹൈദരാബാദിന്റെ മറുപടി ബാറ്റിംഗിനിടെ 15-ാം ഓവറിലായിരുന്നു വിവാദ സംഭവം. ചെന്നൈ ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ഹൈദരാബാദിനായി 47 റണ്‍സോടെ അപകടകാരിയായി മുന്നേറുകയായിരുന്ന ക്ലാസനെ നൂര്‍ അഹമ്മദിന്റെ പന്തില്‍ സഞ്ജു സാംസണ്‍ മിന്നല്‍ വേഗത്തില്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. ചെന്നൈക്ക് വലിയ ബ്രേക്ക്ത്രൂ സമ്മാനിച്ച ഈ ഔട്ടിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ മൈതാനത്ത് വെച്ച് വാക്കേറ്റമുണ്ടായത്. എങ്കിലും ആ മത്സരത്തില്‍ 19 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് ലക്ഷ്യം മറികടന്നിരുന്നു.

Tags: IPLsanju samsonhenrich klassen
Share
Tweet
SendShare

More News from this section

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

അവസാന പന്തിൽ സിക്സർ! കാലിക്കറ്റിനെതിരെ തൃശൂരിന് നാടകീയ ജയം

രോഹൻ കുന്നുമ്മലിന്റെ മികവിൽ കൊച്ചിക്കെതിരെ അനായാസ വിജയവുമായി കാലിക്കറ്റ്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies