കൊല്ലത്ത് മുക്കുപണ്ടം പണയം വച്ച് 30 ലക്ഷം തട്ടിയ സംഘം; പ്രധാനി പിടിയിൽ, മൂന്നുപേർക്കായി വലവീശി പോലീസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊല്ലത്ത് മുക്കുപണ്ടം പണയം വച്ച് 30 ലക്ഷം തട്ടിയ സംഘം; പ്രധാനി പിടിയിൽ, മൂന്നുപേർക്കായി വലവീശി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2026, 02:27 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: വ്യാജ രേഖകളും മുക്കുപണ്ടവും ഉപയോഗിച്ച് സംസ്ഥാനവ്യാപകമായി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്ന വൻ സംഘത്തിലെ പ്രധാനി കൊല്ലം ചിതറയിൽ പിടിയിലായി. അഞ്ചാലുംമൂട് സ്വദേശി അൽത്താഫിനെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 4 മുതൽ മേയ് 13 വരെയുള്ള കാലയളവിൽ ചിതറയിലെ വിവിധ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി മുക്കുപണ്ടം പണയം വച്ച് 30 ലക്ഷത്തോളം രൂപയാണ് ഈ സംഘം തട്ടിയെടുത്തത്. തട്ടിപ്പ് സംഘത്തിലെ ഒരു യുവതി ഉൾപ്പെടെയുള്ള മറ്റ് മൂന്ന് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

കൃത്യമായ ആസൂത്രണത്തോടെയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ധനകാര്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ മുൻകൂട്ടി എത്തി, ആ സ്ഥലപ്പേരുകൾ ഉൾപ്പെടുത്തി വ്യാജ ആധാർ കാർഡുകൾ നിർമിക്കുകയാണ് ഇവരുടെ ആദ്യപടി. തുടർന്ന് സംഘത്തിലെ ഒരു യുവതിയാണ് ആദ്യം സ്ഥാപനത്തിൽ എത്താറുള്ളത്. ചിതറയിൽ വീടുപണി നടക്കുകയാണെന്നും അതിലേക്ക് പണം ആവശ്യമുണ്ടെന്നും വിശ്വസിപ്പിച്ചാണ് ഇവർ മുക്കുപണ്ടം പണയം വെക്കാനായി നൽകിയത്. എന്നാൽ, ഇടപാടിൽ സംശയം തോന്നിയ ഒരു ഫിനാൻസ് ഉടമ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതാണ് വൻ തട്ടിപ്പിന്റെ ചുരുളഴിക്കാൻ കാരണമായത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായവർ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മുക്കുപണ്ട തട്ടിപ്പ് സംഘത്തിൽപ്പെട്ടവരാണെന്ന് വ്യക്തമായത്. കടയ്‌ക്കൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ഇതേ രീതിയിൽ ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. ഈ സംഭവത്തിൽ പ്രതികൾക്കെതിരെ കടയ്‌ക്കൽ പോലീസും കേസെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന രമ്യ ഉൾപ്പെടെയുള്ള മറ്റ് മൂന്ന് പ്രതികൾക്കായി ചിതറ പോലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.

Tags: Kollam
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies