അക്ഷയ്ക്ക് പ്രധാനമന്ത്രിയുടെ 'സർപ്രൈസ്' കത്ത്; തെരഞ്ഞെടുപ്പ് വേദിയിൽ മോദിക്ക് നൽകിയ ചിത്രത്തിന് ഡൽഹിയിൽ നിന്ന് മറുപടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അക്ഷയ്‌ക്ക് പ്രധാനമന്ത്രിയുടെ ‘സർപ്രൈസ്’ കത്ത്; തെരഞ്ഞെടുപ്പ് വേദിയിൽ മോദിക്ക് നൽകിയ ചിത്രത്തിന് ഡൽഹിയിൽ നിന്ന് മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2026, 02:31 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: രാജ്യത്തിന്റെ പ്രധാനമന്ത്രിയിൽ നിന്ന് നേരിട്ടൊരു അഭിനന്ദനക്കത്ത് ലഭിക്കുക! പത്തനംതിട്ട തിരുവല്ല തോട്ടഭാഗം സ്വദേശിയായ അക്ഷയ് എന്ന യുവാവിന് ഇപ്പോൾ ആ വലിയ സന്തോഷത്തിന്റെ നിമിഷമാണ്. ശാരീരിക വെല്ലുവിളികളെ കാറ്റിൽപ്പറത്തി ഡിജിറ്റൽ പെയിന്റിംഗിലും ഫോട്ടോഗ്രാഫിയിലും വിസ്മയം തീർക്കുന്ന അക്ഷയ്‌ക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പിട്ട ആശംസാകത്താണ് ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് തേടിയെത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തിയപ്പോൾ അക്ഷയ് നൽകിയ ഒരു പ്രത്യേക സമ്മാനമാണ് ഈ സർപ്രൈസ് കത്തിന് പിന്നിൽ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന് കൈപ്പിടിയിലൊതുങ്ങിയ സന്തോഷത്തിലാണ് ഇപ്പോൾ ഈ യുവ കലാകാരനും കുടുംബവും. എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വെച്ചാണ് ഈ അപൂർവ്വ നിമിഷത്തിന് വഴിയൊരുങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദിനേഷ് നൽകിയ പാസ് വഴിയാണ് അക്ഷയ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. സദസ്സിന്റെ മുൻനിരയിലിരുന്ന് അക്ഷയ് താൻ വരച്ച പ്രധാനമന്ത്രിയുടെ മനോഹരമായ ഒരു ഡിജിറ്റൽ പെയിന്റിംഗ് ഉയർത്തിപ്പിടിക്കുകയായിരുന്നു.

വേദിയിൽ നിന്നുകൊണ്ട് തന്നെ ഈ ചിത്രം ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി, അത് വാങ്ങി നൽകാൻ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ എസ്പിജിയോട് ആവശ്യപ്പെടുകയായിരുന്നു. ചിത്രത്തിന് പിന്നിൽ അക്ഷയ് തന്റെ വീട്ടുപേരും വിലാസവും കൃത്യമായി കുറിച്ചിട്ടുണ്ടായിരുന്നു.
ഡൽഹിയിലെത്തിയ ശേഷം ചിത്രം കണ്ട് ഇഷ്ടപ്പെട്ട പ്രധാനമന്ത്രി, അക്ഷയുടെ വിലാസത്തിലേക്ക് നേരിട്ട് കത്തയക്കുകയായിരുന്നു.

ഇത്തരമൊരു മറുപടി കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും വരുമെന്ന് താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അക്ഷയ് പറയുന്നു. പ്രധാനമന്ത്രിയുടെ സ്വന്തം ഒപ്പോടു കൂടിയുള്ള ഈ കത്ത് തുടർയാത്രകൾക്ക് വലിയൊരു ഊർജ്ജവും അനുഗ്രഹവുമായി മാറിയിരിക്കുകയാണ്.

Tags: pm modi
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies