പാളയം മാർക്കറ്റിലെ 'അനധികൃത സാമ്രാജ്യം' ഇനി നടക്കില്ല! നേരിട്ടിറങ്ങി മേയർ വി.വി. രാജേഷ്; കർശന നടപടിയുമായി നഗരസഭ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാളയം മാർക്കറ്റിലെ ‘അനധികൃത സാമ്രാജ്യം’ ഇനി നടക്കില്ല! നേരിട്ടിറങ്ങി മേയർ വി.വി. രാജേഷ്; കർശന നടപടിയുമായി നഗരസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2026, 05:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പാളയം കന്നിമേര മാർക്കറ്റിലെ ഗുണ്ടാപ്പിരിവിനും അനധികൃത പണപ്പിരിവുകൾക്കുമെതിരെ ശക്തമായ നടപടികളുമായി തിരുവനന്തപുരം നഗരസഭ. മാർക്കറ്റിൽ കരാറുകാരും ചില തൽപരകക്ഷികളും ചേർന്ന് നടത്തുന്ന ചൂഷണങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് തിരുവനന്തപുരം നഗരസഭ മേയർ വി.വി. രാജേഷ് അറിയിച്ചു.

കോർപ്പറേഷന്റെ യാതൊരുവിധ അനുമതിയുമില്ലാതെ കരാറുകാർ സാധാരണക്കാരായ കച്ചവടക്കാരിൽ നിന്നും ഭീമമായ തുക പിരിച്ചെടുക്കുന്നു എന്ന ഗുരുതരമായ പരാതികളുടെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ അടിയന്തര ഇടപെടൽ. ഡെപ്യൂട്ടി മേയർ, നഗരസഭ ചെയർമാൻ, സ്മാർട്ട് സിറ്റി ഉദ്യോഗസ്ഥർ, വാർഡ് കൗൺസിലർമാർ എന്നിവരടങ്ങുന്ന ഉന്നതതല സംഘത്തോടൊപ്പമാണ് മേയർ നേരിട്ട് മാർക്കറ്റിൽ സന്ദർശനം നടത്തിയത്. ഉദ്യോഗസ്ഥർ നൽകുന്ന ഫയലുകൾക്കപ്പുറം, കച്ചവടക്കാരുടെയും സാധനങ്ങൾ വാങ്ങാൻ എത്തുന്ന പൊതുജനങ്ങളുടെയും യഥാർത്ഥ ദുരിതങ്ങളും മാർക്കറ്റിലെ ഗുരുതരമായ മാലിന്യപ്രശ്നങ്ങളും നേരിട്ട് ബോധ്യപ്പെടാനാണ് മേയർ നേരിട്ടെത്തിയത്.

നഗരസഭയുടെ അനുമതിയില്ലാതെ പലരും സ്വാധീനമുപയോഗിച്ച് കടകൾ കൈയടക്കി വെച്ചിരിക്കുകയാണ്. ഇതോടൊപ്പം പൊതുവഴികൾ പോലും ഇഷ്ടാനുസരണം കെട്ടിയടച്ച് പുതിയ അനധികൃത നിർമാണങ്ങൾ നടത്തുന്നതായും നിരവധി പരാതികൾ കോർപ്പറേഷന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി കഴിഞ്ഞ ദിവസം തന്നെ അനധികൃത പിരിവുകൾ നിരോധിച്ചുകൊണ്ട് നഗരസഭ നോട്ടീസ് നൽകിയിരുന്നു. സ്മാർട്ട് സിറ്റി ഫണ്ടിൽ നിന്നും തുക അനുവദിച്ചു നിർമ്മിച്ച താൽക്കാലിക കടമുറികൾ ഇപ്പോൾ കച്ചവടക്കാർക്ക് വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. ബേക്കറി ജംഗ്ഷന് സമീപം18 കോടി രൂപ ചിലവഴിച്ച് മൂന്ന് നിലകളിലായി നിർമ്മിച്ച കെട്ടിട സമുച്ചയം പൂർണ്ണമായും അശാസ്ത്രീയമാണെന്നാണ് വ്യാപാരികൾ പറയുന്നത്. സ്ഥലപരിമിതി കാരണവും കൃത്യമായ ആസൂത്രണമില്ലാത്തതിനാലും പുതിയ കെട്ടിടത്തിലേക്ക് സാധനങ്ങൾ വാങ്ങാൻ ആളുകൾ കയറാത്ത അവസ്ഥയാണ്. കോടികൾ മുടക്കി കടമുറികൾ വാടകയ്‌ക്കെടുത്ത വ്യാപാരികൾ ഒടുവിൽ ഉപജീവനത്തിനായി വഴിവക്കിലിരുന്ന് കച്ചവടം ചെയ്യേണ്ട കഠിനമായ പ്രതിസന്ധിയിലാണ്. ഈ വിഷയത്തിലും ശാശ്വതമായ പരിഹാരം കാണുമെന്ന് നഗരസഭ അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.

Tags: PALAYAM MARKETAdv V V Rajesh
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies