കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2026, 08:46 pm IST
FacebookTwitterWhatsAppTelegram

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൽസർ ചെയ്യപ്പെട്ടു. A for action എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത് . ക്യൂബ്സ് എന്റെർടൈൻമെൻ്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് ഇരുപത്തിയെട്ടിന് ലോകമെമ്പാടും റിലീസ് ചെയ്യുകയാണ് .

മാർക്കോയിലൂടെ ആക്ഷന് പുതിയ തരംഗം സൃഷ്‌ടിച്ച ചലച്ചിത്ര നിർമ്മാണ സ്ഥാപനമാണ് ക്യൂബ്സ് എന്റെർടൈൻമെൻ്റ്.യുവജനങ്ങളെ ഏറെ ഹരം കൊള്ളിച്ച ആ ആക്ഷൻ രംഗങ്ങളാണ് കാട്ടാളനിലൂടെയും പ്രേഷകർ പ്രതീക്ഷിക്കുന്നതും അവരെ ആവേശക്കൊടുമുടിയിൽ എത്തിച്ചിരിക്കു
ന്നതും . കാട്ടാളനിൽ വലിയ പ്രാധാന്യം മുഗങ്ങൾക്കുമുണ്ട് എന്നതാണ് ഈ ചിത്രത്തിന്റെ വലിയ പ്രത്യേകത. കാട്ടാളൻ എന്ന പേരിന് അനുയോജ്യമാകുന്നത് നായകന്റെ കാട്ടുമൃഗങ്ങളോടുള്ള സാഹസ്സികമായ പോരാട്ടം തന്നെയാണ്. ആനയെ തളച്ച് അതിന്റെ മസ്തകം വെട്ടിപ്പിളർന്ന് പോരാട്ടം നടത്തുന്ന നായകനായ ആന്റെണി പെപ്പെയുടെ രംഗങ്ങൾ പുറത്തുവിട്ട ടീസറിലൂടെപ്രേഷകർ കണ്ടു ഞെട്ടിത്തരിച്ചതാണ്.
പ്രീപ്രൊഡക്ഷനും, ചിത്രീകരണവും, പോസ്റ്റ് പ്രൊഡക്ഷനുമൊക്കെയായി ഒരു വർഷത്തിനു മേലെയാണ് ഈ സിനിമക്കു വേണ്ടി വന്നത് .
അത്രയും തയ്യാറെടുപ്പുകളോടെയാണ് ചിത്രമെത്തുന്നത്. വമ്പൻ മുതൽമുടക്കിൽ മികച്ച സാങ്കേതിക മികവിലും , ഇൻഡ്യക്കകത്തേയും, പുറത്തേയും , മികവുറ്റ സാങ്കേതിക പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലൂടെയുമാണ് കാട്ടാളൻ എത്തുന്നത്.

അതിലെ ഏറെ പ്രധാനികളാണ് ഇൻഡ്യൻ സംഗീതത്തിന്റെ മാസ്മര പ്രതിഭയായ രവി ബ്രസൂർ, ലോക പ്രശസ്‌ത ആക്ഷൻ കോറിയോഗ്രാഫർ കെച്ച കെമ്പടിക്ക എന്നിവർ. പ്രദർശനശാലകളെ മാമാങ്ക പോലെ ഇളക്കിമറിക്കാൻ പോരുന്ന നിരവധി വഴിത്തിരിവുകളും, ദൃശ്യ വിസ്‌മയങ്ങളുമാ
യിട്ടാണ് കാട്ടാളൻ എത്തുക.മലയാളത്തിനു പുറമേ ഇൻഡ്യയിലെ പ്രബല ഭാഷാ ചിത്രങ്ങളിലേയും നിരവധി പ്രശസ്‌ത താരങ്ങളുടെ സാന്നിദ്ധ്യം തന്നെ ഈ ചിത്രത്തിലുണ്ട്. ആന്റെണി വർഗീസ് (പെപ്പെ) എന്ന നടന്റെ അഭിനയ ജീവിതത്തിന് വലിയ വഴിത്തിരിവു സമ്മാനിക്കുന്ന ചിത്രം കൂടിയായിരിക്കും കാട്ടാളൻ .
കബീർദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, സിദ്ദിഖ്,റാജ്കിരൺദാസ് , ഷോൺ ജോ,ഹനാൻ ഷാ, റാപ്പർജിനി,കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ്. ( ലോക ഫെയിം , ഹിപ്സ്റ്റർ പ്രണവ് രാജ്. കോൾമീവെനം, തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന .കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗാനങ്ങൾ – വിനായക് ശശികുമാർ.സുഹൈൽ കോയ, സംഭാഷണം – ഉണ്ണി. ആർ.
ഛായാഗ്രഹണം – രണ ദേവ്. എഡിറ്റിംഗ് – ഷമീർ മുഹമ്മദ്. കലാസംവിധാനം സുനിൽ ദാസ്. മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ, സ്റ്റിൽസ് – അമൽ സി. സദർ. ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽദേവ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ . പ്രവീൺ എടവണ്ണപ്പാറ. പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.

തായ്ലാന്റിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം, ഇടുക്കി തേനി, മുംബൈ ,പൂന, ചെന്നൈ, കൊച്ചി രാമേശ്വരം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായിരിക്കു ന്നത്. ക്യൂബ്സ് എന്റെർടൈൻ മെന്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
പി ആർ ഓ : വാഴൂർ ജോസ്.

Tags: Katalan
ShareTweetSendShare

More News from this section

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

38 വർഷത്തിന് ശേഷം പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും; പരസ്യത്തിലൂടെ ക്യാമറയ്‌ക്ക് മുന്നിലേക്ക് ഗംഭീര തിരിച്ചുവരവ്; ഒപ്പം കല്യാണിയും

നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി

വർഗീയ അധിക്ഷേപം നടത്തിയെന്ന അൻസിബ ഹസന്റെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുത്ത് കടവന്ത്ര പോലീസ്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies