കൊല്ലം: ബിജെപി പ്രവർത്തകനെ സിപിഎമ്മുകാർ വെട്ടി പരിക്കേൽപ്പിച്ചു. ചാത്തന്നൂരിലാണ് സംഭവം. വരിഞ്ഞം സുന്ദരൻമുക്ക് സ്വദേശി രാജീവിനെയാണ് ആക്രമിച്ചത്. DYFI പ്രവർത്തകനായ മൊട്ട വിഷ്ണു എന്ന വിഷ്ണു ആണ് ആക്രമിച്ചത്.
പരിക്കേറ്റ രാജീവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചാത്തന്നൂരിൽ ബിജെപി വിജയിച്ചതിന് പിന്നാലെയാണ് സിപിഎം – DYFI പ്രവർത്തകർ അക്രമം അഴിച്ചു വിടുന്നത്.















