ചെന്നൈ : തമിഴ്നാട് രാഷ്‌ട്രീയത്തിൽ എഐഎഡിഎംകെയ്‌ക്ക് കനത്ത തിരിച്ചടി സൃഷ്ടിച്ചുകൊണ്ട് മൂന്ന് വിമത എംഎൽഎമാർ രാജിവെച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിൽ ഇവർ ചേരുമെന്നാണ് സൂചന. സംസ്ഥാനത്ത് അടുത്തിടെ നടന്ന രാഷ്‌ട്രീയ നാടകങ്ങളുടെ തുടർച്ചയായാണ് ഈ നീക്കം.
എടപ്പാടി പളനിസാമി നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിനെതിരെ പാർട്ടിയിൽ വലിയ ആഭ്യന്തര കലഹം ഉടലെടുത്തിരുന്നു. ഇതിനെ തുടർന്നാണ് നിയമസഭയിൽ വിജയ് സർക്കാരിനെ പിന്തുണച്ച എഐഎഡിഎംകെയിലെ ഒരു വിഭാഗം എംഎൽഎമാരിൽ മൂന്ന് പേർ ഇപ്പോൾ തങ്ങളുടെ രാജി സ്പീക്കർക്ക് സമർപ്പിച്ചത്. സിവി ഷൺമുഖം – എസ്പി വേലുമണി വിഭാഗത്തിലെ എഐഎഡിഎംകെ എംഎൽഎമാരായ മരഗതം കുമാരവേൽ, ജയകുമാർ, സത്യഭാമ എന്നിവർ അംഗത്വം രാജിവച്ചു.















