വ്യാജ സര്‍ട്ടിഫിക്കറ്റുകൾ സമര്‍പ്പിച്ച് ഐഎഎസ് നേടിയെന്ന ഗുരുതര ആരോപണം; ആസിഫ് കെ. യൂസഫിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമനം; ദുരൂഹത പുറത്തുകൊണ്ടുവരണം: ദേശീയ അദ്ധ്യാപക പരിഷത്ത്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യാജ സര്‍ട്ടിഫിക്കറ്റുകൾ സമര്‍പ്പിച്ച് ഐഎഎസ് നേടിയെന്ന ഗുരുതര ആരോപണം; ആസിഫ് കെ. യൂസഫിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമനം; ദുരൂഹത പുറത്തുകൊണ്ടുവരണം: ദേശീയ അദ്ധ്യാപക പരിഷത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2026, 08:09 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമനത്തെ സംബന്ധിച്ച ദുരൂഹത നീക്കണമെന്നും നിയമനം ഉടന്‍ റദ്ദാക്കണമെന്നും ഇതിനു പിന്നിലെ രാഷ്‌ട്രീയ അജണ്ട പുറത്തുകൊണ്ടുവരണമെന്നും ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കി.

വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റും ഒബിസി സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ച് ഐഎഎസ് നേടിയെന്ന ഗുരുതര ആരോപണം നേരിടുന്ന ആസിഫ് കെ. യൂസഫിനെ പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറാക്കി നടത്തിയ  നിയമനം ചില രാഷ്‌ട്രീയ ലക്ഷ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 20ന് ആണ് ആസിഫ് കെ. യൂസഫിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.

വ്യാജരേഖ ചമച്ചെന്ന് വിജിലന്‍സും സര്‍ക്കാരും കണ്ടെത്തിയ ഒരാളെ മുസ്ലിം ലീഗ് പ്രതിനിധിയായ പൊതുവിദ്യാഭ്യാസ മന്ത്രി ചുമതലയേറ്റ ഉടന്‍ തന്നെ വകുപ്പിന്റെ തലപ്പത്ത് നിയമിക്കാന്‍ എങ്ങനെ അനുവാദം നല്‍കി എന്ന ചോദ്യമുയരുന്നു. നിശ്ചയിച്ചത് ഈ സര്‍ക്കാറിന്റെ കടുത്ത ജാഗ്രതക്കുറവാണെന്നാണ് പ്രധാന ആരോപണം.

2015 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒബിസി സംവരണത്തിനായി കുടുംബ വാര്‍ഷിക വരുമാനം 1.80 ലക്ഷം രൂപയാണെന്ന് കാണിച്ച് ആസിഫ് കെ. യൂസഫ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എന്നാണ് കേസ്. ആദായനികുതി വകുപ്പിന്റെ രേഖകള്‍ പ്രകാരം യഥാര്‍ത്ഥ വരുമാനം 21 ലക്ഷം മുതല്‍ 28 ലക്ഷം രൂപ വരെയായിരുന്നു. ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റിനേക്കാള്‍ പത്തിരട്ടിയോളം വരുമാനമുള്ള ഇദ്ദേഹം ക്രീമിലെയര്‍ പരിധിയില്‍ വരുമെന്നും സംവരണത്തിന് അര്‍ഹനല്ലെന്നും കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും കണ്ടെത്തിയിരുന്നു.

ഇദ്ദേഹത്തെ ഐഎഎസ് പദവിയില്‍ നിന്നും പുറത്താക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ശിപാര്‍ശ ചെയ്തിട്ടുള്ളതാണ്. ഇദ്ദേഹത്തിന്റെ ഒബിസി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു. കോടതി നല്‍കിയ ഒരു താല്‍ക്കാലിക സ്‌റ്റേ ഉത്തരവിന്റെ ബലത്തില്‍ മാത്രമാണ് ആസിഫ് കെ. യൂസഫ് നിലവില്‍ സര്‍വീസില്‍ തുടരുന്നത്.

Tags: IASDeeshiya Adyapaka ParishathAsif Yousaf
Share
Tweet
SendShare

More News from this section

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies