ന്യൂഡൽഹി: തലസ്ഥാനത്ത് വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒൻപത് പേർ അറസ്റ്റിൽ. പാക് ഐ.എസ്.ഐ – മുംബൈ അധോലോക ബന്ധമുള്ള സംഘമാണ് പിടിയിലായത്. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലാണ് നിർണ്ണായക ആസൂത്രണം പൊളിച്ചത്.
ഡൽഹിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കാൻ ലക്ഷ്യമിട്ടതായി പൊലീസ് പറഞ്ഞു. പിടിയിലായവരിൽ നിന്ന് വൻതോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. ഗ്രനേഡുകളും അത്യാധുനിക ആയുധങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
പാകിസ്ഥാൻ ഭീകര സംഘടനകളുടെയും ചാരസംഘടനയായ ഐഎസ്ഐയുടെയും നിർദ്ദേശപ്രകാരമാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ഇവർക്ക് ലോജിസ്റ്റ്ക്ക് സാമ്പത്തിക പിന്തുൻ നൽകിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അറസ്റ്റിലായ ഒമ്പത് പേരും ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് റിപ്പോർട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരിൽ ചില വിദേശ പൗരന്മാരും ഉണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.















