സിംഗപ്പൂര്‍ ഓപ്പണ്‍: സാത്വിക്-ചിരാഗ് സഖ്യവും ധ്രുവ്-തനിഷ സഖ്യവും സെമിയില്‍; സിന്ധുവിനും ലക്ഷ്യ സെന്നിനും തോല്‍വി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

സിംഗപ്പൂര്‍ ഓപ്പണ്‍: സാത്വിക്-ചിരാഗ് സഖ്യവും ധ്രുവ്-തനിഷ സഖ്യവും സെമിയില്‍; സിന്ധുവിനും ലക്ഷ്യ സെന്നിനും തോല്‍വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2026, 05:19 pm IST
Facebook
Twitter
WhatsAppTelegram

സിംഗപ്പൂര്‍: ബി.ഡബ്ല്യു.എഫ് സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യക്ക് സമ്മിശ്ര ദിനം. പുരുഷ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും ഇന്ത്യന്‍ സഖ്യങ്ങള്‍ സെമിഫൈനലില്‍ പ്രവേശിച്ചപ്പോള്‍, സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം പുറത്തായി. പുരുഷ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സഖ്യമായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യമാണ് സെമിയിലെത്തിയത്. ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ട വാശിയേറിയ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മലേഷ്യയുടെ കാങ് ഖായ് സിംഗ് – ആരോണ്‍ തായ് സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം വീഴ്‌ത്തിയത്.

ആദ്യ സെറ്റ് നഷ്ടമായ ശേഷം ശക്തമായി തിരിച്ചടിച്ചായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വിജയം. സ്‌കോര്‍: 19-21, 21-17, 21-13. ശനിയാഴ്ച നടക്കുന്ന സെമിയില്‍ ദക്ഷിണ കൊറിയയുടെ എസ്.ജെ. സിയോ – ഡബ്ല്യു.എച്ച്. കിം സഖ്യത്തെയാണ് സാത്വികും ചിരാഗും നേരിടുക. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ധ്രുവ് കപില – തനിഷ ക്രാസ്റ്റോ സഖ്യവും അവസാന നാലില്‍ ഇടംപിടിച്ചു. ക്വാര്‍ട്ടര്‍ മത്സരത്തില്‍ മലേഷ്യയുടെ ചെന്‍ ടാങ് ജീ – തോ ഈ വീ സഖ്യം പരിക്കേറ്റ് പിന്മാറിയതോടെയാണ് ഇന്ത്യന്‍ സഖ്യം സെമിയിലെത്തിയത്.

മത്സരത്തിന്റെ ആദ്യ സെറ്റില്‍ ഇന്ത്യന്‍ സഖ്യം 16-18 ന് പിന്നില്‍ നില്‍ക്കുമ്പോഴായിരുന്നു മലേഷ്യന്‍ താരത്തിന് പരിക്കേറ്റത്. സെമിയില്‍ ജപ്പാന്റെ എസ്. ഹൊബാര – വൈ. ഷിമോഗാമി സഖ്യമാണ് ഇവരുടെ എതിരാളികള്‍.
അതേസമയം, വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു ക്വാര്‍ട്ടറില്‍ പുറത്തായി. ലോക ഒന്നാം നമ്പര്‍ താരം ദക്ഷിണ കൊറിയയുടെ ആന്‍ സെ യങ് ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 48 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കൊറിയന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 21-17, 21-14.

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന ലക്ഷ്യ സെന്നും ക്വാര്‍ട്ടറില്‍ പൊരുതി വീണു. ജപ്പാന്റെ കോകി വതനാബെയോടാണ് ലക്ഷ്യ സെന്‍ പരാജയപ്പെട്ടത്. ആദ്യ സെറ്റ് 21-19 ന് നഷ്ടപ്പെട്ട ശേഷം, രണ്ടാം സെറ്റ് 21-15 ന് നേടി ലക്ഷ്യ സെന്‍ മത്സരം നിര്‍ണായകമായ മൂന്നാം സെറ്റിലേക്ക് നീട്ടിച്ചെങ്കിലും, അവസാന സെറ്റ് 21-15 ന് സ്വന്തമാക്കി വതനാബെ സെമി ഉറപ്പിച്ചു.

Tags: SemifinalSingapore OpenKapila-CrastoSatwik Chirag
Share
Tweet
SendShare

More News from this section

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ആദ്യം ലക്ഷ്യയുടെ തിരിച്ചുവരവ്, പിന്നാലെ സാത്വിക്-ചിരാഗിന്റെ പോരാട്ടം; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies