സജി വാലശേരിക്ക് പ്രധാനമന്ത്രിയുടെ ആദരം; മന്‍ കി ബാത്തില്‍ ആലുവയിലെ സൗജന്യ നീന്തല്‍ പരിശീലനത്തെ പ്രശംസിച്ച് മോദി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സജി വാലശേരിക്ക് പ്രധാനമന്ത്രിയുടെ ആദരം; മന്‍ കി ബാത്തില്‍ ആലുവയിലെ സൗജന്യ നീന്തല്‍ പരിശീലനത്തെ പ്രശംസിച്ച് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2026, 09:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: പതിനയ്യായിരത്തിലേറെ ഭിന്നശേഷിക്കാരെ സൗജന്യമായി നീന്തല്‍ പഠിപ്പിച്ച ആലുവ സ്വദേശി സജി വാലശേരിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തെ രാജ്യത്തിന് മുന്നില്‍ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തിലാണ്’ സജി വാലശേരിയുടെ നേതൃത്വത്തിലുള്ള നീന്തല്‍ ക്ലബിന്റെ സേവനങ്ങളെ പ്രധാനമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞ് അഭിനന്ദിച്ചത്.

ദേശീയ റെക്കോര്‍ഡുകള്‍ തകര്‍ത്ത പ്രമുഖ സ്പ്രിന്റര്‍മാരായ ഗുരീന്ദര്‍വീര്‍ സിങ്, അനിമേഷ് കുജുര് എന്നിവരുമായി നടത്തിയ സംഭാഷണത്തിനിടയിലാണ് സജി വാലശേരിയുടെ മാതൃകാപരമായ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിരവധി വിദ്യാര്‍ത്ഥികളുടെ ജീവന്‍ നഷ്ടമായ ഒരു ബോട്ട് അപകടമാണ് സജിയെ ഈയൊരു ദൗത്യത്തിലേക്ക് നയിച്ചതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ആ ദുരന്തം സജിയുടെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു.

അപകടത്തില്‍പ്പെട്ട കുട്ടികള്‍ക്ക് നീന്തല്‍ അറിയാമായിരുന്നെങ്കില്‍ ഒരുപക്ഷേ ആ ജീവനുകള്‍ രക്ഷിക്കാമായിരുന്നു എന്ന ചിന്തയില്‍ നിന്നാണ് എല്ലാവരെയും നീന്തല്‍ പഠിപ്പിക്കാനായി അദ്ദേഹം ഒരു ക്ലബ് ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് മോദി കൂട്ടിച്ചേര്‍ത്തു. വലിയ വിഭവങ്ങളോ സൗകര്യങ്ങളോ ഇല്ലെങ്കിലും നല്ലൊരു ലക്ഷ്യമുണ്ടെങ്കില്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നതിന്റെ തെളിവാണ് സജിയുടെ ജീവിതമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘സുഹൃത്തുക്കളേ, ഇതൊരു കെട്ടുകഥയല്ല, തികച്ചും യാഥാര്‍ത്ഥ്യമായ ഒരു സംരംഭമാണ്. ഇവിടെ ആരില്‍ നിന്നും ഫീസ് ഈടാക്കുന്നില്ല, വലിയ കെട്ടിടങ്ങളോ ആഡംബരങ്ങളോ ഇല്ല. കുട്ടികളും പ്രായമായവരും ഒരുപോലെ ഇവിടെ വന്ന് നീന്തല്‍ പഠിക്കുന്നു. സേവനം ചെയ്യാന്‍ വലിയ സാമ്പത്തികത്തിന്റെ ആവശ്യമില്ലെന്നും, നല്ല ഉദ്ദേശ്യവും ആത്മാര്‍ത്ഥമായ പരിശ്രമവും മാത്രം മതിയെന്നുമാണ് സജി വാലശേരിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്,’ പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: differently abled childrensNarendra Modiman ki bathswimmingsocial servicecongrats aluva residentsala valaserifree swimming class
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies