ഗുജറാത്തിനെ പൂട്ടി ആര്‍സിബി ബോളര്‍മാര്‍; ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗുജറാത്തിനെ പൂട്ടി ആര്‍സിബി ബോളര്‍മാര്‍; ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2026, 09:35 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഐപിഎല്‍ കലാശപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഭേദപ്പെട്ട വിജയലക്ഷ്യം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സിനെ ആര്‍സിബി ബോളര്‍മാര്‍ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റിന് 155 റണ്‍സിലൊതുക്കി. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ റാസിക് സലാം ദറും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ഭുവനേശ്വര്‍ കുമാറും ജോഷ് ഹേസല്‍വുഡുമാണ് ഗുജറാത്തിന്റെ ബാറ്റിങ് തകര്‍ത്തത്. 37 പന്തില്‍ പുറത്താവാതെ 50 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.

മത്സരത്തില്‍ ഗുജറാത്തിന്റെ തുടക്കം പാളുന്ന കാഴ്ചയാണ് കാണാനായത്. സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് എത്തുന്നതിനിടെ തന്നെ ഓപ്പണര്‍മാരായ സായ് സുദര്‍ശന്‍ (12), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (10) എന്നിവര്‍ പുറത്തായി. തുടര്‍ന്ന് ഒത്തുചേര്‍ന്ന നിശാന്ത് സിന്ധു (20) ജോസ് ബട്ലര്‍ (19) സഖ്യം 29 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സിന്ധുവിനെ പുറത്താക്കി റാസിക് സലാം ആര്‍സിബിക്ക് ബ്രേക്ക് ത്രൂ നല്‍കി. തൊട്ടുപിന്നാലെ ബട്ലറെ ക്രുനാല്‍ പാണ്ഡ്യയും മടക്കിയതോടെ ഗുജറാത്ത് പ്രതിരോധത്തിലായി.

പിന്നീടെത്തിയ അര്‍ഷദ് ഖാന്‍ (15), രാഹുല്‍ തെവാട്ടിയ (7), ജേസണ്‍ ഹോള്‍ഡര്‍ (7), റാഷിദ് ഖാന്‍ (7) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഉറച്ചുനിന്ന വാഷിംഗ്ടണ്‍ സുന്ദര്‍ അഞ്ച് ബൗണ്ടറികളോടെ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി ടീമിനെ 150 കടത്തുകയായിരുന്നു. 3 റണ്‍സുമായി കഗിസോ റബാദ സുന്ദറിനൊപ്പം പുറത്താവാതെ നിന്നു.

കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് ആര്‍സിബി ഇന്ന് കലാശപ്പോരാട്ടത്തിന് ഇറങ്ങിയത്. മറുഭാഗത്ത് ഗുജറാത്ത് നിരയില്‍ സായ് കിഷോറിന് പകരം അര്‍ഷദ് ഖാന്‍ ഇടംനേടി. 156 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ആര്‍സിബിയെ തുടക്കത്തിലേ പൂട്ടാമെന്ന പ്രതീക്ഷയിലാണ് ടൈറ്റന്‍സ്. സീസണിലാകെ 46 വിക്കറ്റുകള്‍ പിഴുത സിറാജ് – റബാദ സഖ്യത്തിന്റെ ഓപ്പണിങ് സ്‌പെല്ലും തുടര്‍ന്നെത്തുന്ന ഹോള്‍ഡര്‍, പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാന്‍ എന്നിവരുടെ ബോളിങ്ങും ആര്‍സിബി ബാറ്റിങ് നിരയ്‌ക്ക് കടുത്ത വെല്ലുവിളിയാകും.

ഈ സീസണില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഓരോ ജയവുമായി തുല്യത പാലിക്കുകയാണ്. എന്നാല്‍ ആദ്യ ക്വാളിഫയറില്‍ 33 പന്തില്‍ 93 റണ്‍സ് അടിച്ചുകൂട്ടിയ ക്യാപ്റ്റന്‍ രജത് പടിധാറിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ ഗുജറാത്തിനെ ആര്‍സിബി കീഴടക്കിയിരുന്നു. ആ ആത്മവിശ്വാസത്തിലാണ് ബെംഗളൂരു ഇപ്പോള്‍ മറുപടി ബാറ്റിങ്ങിന് ഒരുങ്ങുന്നത്.

Tags: RCBgujarath titansIPL final
ShareTweetSendShare

More News from this section

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

Latest News

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies