നോര്‍വേ ചെസ്സ്: ചൈനീസ് താരത്തെ മലര്‍ത്തിയടിച്ച് ദിവ്യ ദേഷ്മുഖ് ഒന്നാമത്; ഗുകേഷിനും ജയം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

നോര്‍വേ ചെസ്സ്: ചൈനീസ് താരത്തെ മലര്‍ത്തിയടിച്ച് ദിവ്യ ദേഷ്മുഖ് ഒന്നാമത്; ഗുകേഷിനും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2026, 09:46 am IST
Facebook
Twitter
WhatsAppTelegram

ഓസ്ലോ: നോര്‍വേ ചെസ്സ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മിന്നും പ്രകടനം. വനിതാ വിഭാഗത്തില്‍ ചൈനയുടെ സു ജിനേറെ കടുത്ത പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ ദിവ്യ ദേഷ്മുഖ് ടൂര്‍ണമെന്റില്‍ ആദ്യമായി ഒറ്റയ്‌ക്ക് മുന്നിലെത്തി. 84 നീക്കങ്ങള്‍ നീണ്ടുനിന്ന തന്ത്രപരമായ മത്സരത്തിനൊടുവിലാണ് ദിവ്യ വിജയം പിടിച്ചെടുത്തത്. നിലവില്‍ 8.5 പോയിന്റുമായി ദിവ്യ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

മറ്റൊരു പ്രധാന മത്സരത്തില്‍ ഇന്ത്യയുടെ കോനേരു ഹംപി വനിതാ ലോക ചാമ്പ്യന്‍ ജു വെന്‍ജൂനെ പരാജയപ്പെടുത്തി സുപ്രധാന വിജയം സ്വന്തമാക്കി. ഇതോടെ നോര്‍വേ ചെസ്സില്‍ ഇന്ത്യന്‍ വനിതകളുടെ വെല്ലുവിളി കൂടുതല്‍ ശക്തമായിരിക്കുകയാണ്. അതേസമയം, പുരുഷന്മാരുടെ വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിസ്റ്റ് ഡി. ഗുകേഷ് ടൂര്‍ണമെന്റിലേക്ക് ശക്തമായി തിരിച്ചുവന്നു. അഞ്ചാം റൗണ്ടിലെ ക്ലാസിക്കല്‍ മത്സരത്തില്‍ സ്വന്തം നാട്ടുകാരനായ ആര്‍. പ്രഗ്‌നനന്ദയെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്.

ഇരുപതാം ജന്മദിനം ആഘോഷിച്ചതിന്റെ തൊട്ടുപിറ്റേന്ന് നടന്ന മത്സരത്തില്‍ മുഴുവന്‍ പോയിന്റും (3 പോയിന്റ്) സ്വന്തമാക്കിയ ഗുകേഷ്, ആകെ 6.5 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇതോടെ താരം കിരീടപ്പോരാട്ടത്തില്‍ സജീവമായി തുടരുകയാണ്. ‘റാഗോസിന്‍ ഡിഫന്‍സ്’ ശൈലിയില്‍ ആരംഭിച്ച ഗുകേഷ് – പ്രഗ്‌നനന്ദ മത്സരം ഏറെ നാടകീയത നിറഞ്ഞതായിരുന്നു. ഇരുതാരങ്ങള്‍ക്കും ജയസാധ്യതകള്‍ മാറിമറിഞ്ഞു വന്നെങ്കിലും, അവസാന ഘട്ടത്തില്‍ സമയസമര്‍ദ്ദത്തിന് അടിപ്പെട്ട പ്രഗ്‌നനന്ദയ്‌ക്ക് വന്ന ഗുരുതരമായ ഒരു പിഴവ് മത്സരത്തില്‍ നിര്‍ണ്ണായകമായി. ഈ അവസരം കൃത്യമായി വിനിയോഗിച്ച ഗുകേഷ് ചെക്ക്‌മേറ്റിലൂടെ മത്സരം സ്വന്തമാക്കുകയായിരുന്നു.

അതേസമയം, നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ മാഗ്‌നസ് കാള്‍സണ് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. അമേരിക്കന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ വെസ്ലി സോയോടാണ് കാള്‍സണ്‍ പരാജയപ്പെട്ടത്. അഞ്ച് റൗണ്ടുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 4.5 പോയിന്റ് മാത്രമുള്ള കാള്‍സണ്‍ അവസാന സ്ഥാനത്താണ്. എന്നാല്‍ 10 പോയിന്റോടെ അലിറേസ ഫിറൂസ്ജ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

Tags: Norway ChessGukeshdivya dheshmukh
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

Latest News

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies