തൃശ്ശൂര്‍: ചാലക്കുടിയില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടി പോട്ട വാഴക്കുന്നില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ ഉമിത്ത് (34),ഭാര്യ രാധ (30)എന്നിവരാണ് മരിച്ചത്. ഭാര്യയെകൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്.
നാല് മാസം മുന്‍പാണ് ദമ്പതികള്‍ പോട്ടയിലെ ഈ പ്രദേശത്ത് ഒരു ഐടി ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ഔട്ട് ഹൗസിൽ താമസമായത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവരെ വീടിന് പുറത്തേക്ക് കാണാതിരുന്നതിനെത്തുടര്‍ന്ന് പരിസരവാസികള്‍ക്കു സംശയം തോന്നി. അവർ വിവരം അറിയിച്ചതനുസരിച്ച് ചാലക്കുടി ലോക്കല്‍ പോലീസും വീട്ടുടമയും ചേര്‍ന്ന് സ്ഥലത്തെത്തി വീടിന്റെ വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.















