വെനിസ്വേലന്‍ ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് നാളെ ഇന്ത്യയിലെത്തും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെനിസ്വേലന്‍ ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് നാളെ ഇന്ത്യയിലെത്തും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2026, 09:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: വെനിസ്വേലന്‍ ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി നാളെ ഇന്ത്യയിലെത്തും. ജൂണ്‍ 3 മുതല്‍ 7 വരെ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂണ്‍ ഒന്നിന് നടക്കേണ്ടിയിരുന്ന ‘ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ്‌സ് അലയന്‍സ്’ ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു ഡെല്‍സി റോഡ്രിഗസ് ആദ്യം ഇന്ത്യയിലെത്താന്‍ നിശ്ചയിച്ചിരുന്നത്.

എന്നാല്‍ ഈ ഉച്ചകോടി മാറ്റിവെച്ചതിനെത്തുടര്‍ന്നാണ് അവരുടെ സന്ദര്‍ശന തീയതികളില്‍ മാറ്റം വരുത്തിയത്. വിദേശകാര്യം, സാമ്പത്തികം, ശാസ്ത്ര-സാങ്കേതികവിദ്യ, വാര്‍ത്താവിനിമയം, ഗതാഗതം എന്നീ വകുപ്പുകളിലെ മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉയര്‍ന്ന തലത്തിലുള്ള പ്രതിനിധി സംഘവും ആക്ടിങ് പ്രസിഡന്റിനൊപ്പമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഡെല്‍സി റോഡ്രിഗസിന്റെ ആറാമത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.

മുന്‍പ് വെനിസ്വേലയുടെ വിദേശകാര്യ മന്ത്രിയായും വൈസ് പ്രസിഡന്റായും അവര്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. 2015-ല്‍ വിദേശകാര്യ മന്ത്രിയായും, പിന്നീട് 2019, 2023, 2024, 2025 വര്‍ഷങ്ങളില്‍ വൈസ് പ്രസിഡന്റായും അവര്‍ ഇന്ത്യയിലെത്തിയിരുന്നു. ഇന്ത്യയുമായി ദീര്‍ഘകാലത്തെ അടുത്ത സൗഹൃദമുള്ള നേതാവാണ് അവരെന്നും സന്ദര്‍ശന വേളയില്‍ അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നും ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

ഊര്‍ജ്ജം, വ്യാപാരം, നിക്ഷേപം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ആരോഗ്യ സംരക്ഷണം, ഗതാഗതം, പുനരുപയോഗ ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലമാക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യും. ഇന്ത്യയിലെ പ്രധാനപ്പെട്ട ചില കേന്ദ്രങ്ങളും വെനിസ്വേലന്‍ സംഘം സന്ദര്‍ശിക്കും. വെനിസ്വേലയുടെ ഊര്‍ജ്ജ-നിക്ഷേപ മേഖലകളില്‍ ഇന്ത്യ ഒരു പ്രധാന പങ്കാളിയാണ്. ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വെനിസ്വേലയിലെ ഊര്‍ജ്ജ മേഖലയില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഈ പങ്കാളിത്തം കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

ദീര്‍ഘകാലത്തെ ഊഷ്മളമായ നയതന്ത്ര സൗഹൃദമാണ് ഇന്ത്യയും വെനിസ്വേലയും തമ്മിലുള്ളത്. പ്രധാനപ്പെട്ട അന്താരാഷ്‌ട്ര, രാഷ്‌ട്രീയ, സാമ്പത്തിക വിഷയങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും സമാനമായ കാഴ്ചപ്പാടുകളാണുള്ളത്. 2024-ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 65-ാം വാര്‍ഷികം ആഘോഷിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും എംബസികള്‍ കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കാരക്കാസിലും ന്യൂഡല്‍ഹിയിലുമായി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

Tags: visit indiaVenezuela Acting PresidentDelcy Rodriguez
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies