കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2026, 12:11 pm IST
FacebookTwitterWhatsAppTelegram

അമൽ പ്രീത പ്രദീപ്

മിമിക്രി വേദികളിൽ നിന്ന് ആരംഭിച്ച് വെള്ളിത്തിരയുടെ അത്യുന്നത വിജയങ്ങൾ കീഴടക്കിയ ഒരു സുദീർഘമായ കലാജീവിതം. സലിം കുമാറിന്റെ ആ യാത്ര കഠിനാധ്വാനത്തിന്റെ വലിയൊരു ഉദാഹരണമാണ്. ഒരു കാലത്ത് മലയാള സിനിമയിൽ ചിരിയുടെ പുതിയൊരു വ്യാകരണമാണ് അദ്ദേഹം എഴുതിച്ചേർത്തത്. കേവലം ഡയലോഗുകൾക്കപ്പുറം ശരീരഭാഷ കൊണ്ടും, ശബ്ദത്തിലെ സവിശേഷമായ ആ വിറയൽ കൊണ്ടും അദ്ദേഹം തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്തു. മണവാളൻ, ഡാൻസ് മാസ്റ്റർ വിക്രം, പ്യാരി, ലീലാകൃഷ്ണൻ, അഡ്വക്കേറ്റ് മുകുന്ദനുണ്ണി… അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ!

ഇന്നും നമ്മുടെ സോഷ്യൽ മീഡിയ ട്രോളുകളിലും ദൈനംദിന സംഭാഷണങ്ങളിലും സലിം കുമാർ എന്ന നടന്റെ ഡയലോഗുകൾ ഇല്ലാത്ത ഒരു ദിവസം പോലുമില്ല. മലയാളി ചിരിക്കാൻ മറന്നുപോയ നിമിഷങ്ങളിലൊക്കെയും ആ മുഖം നമുക്ക് തുണയായി വന്നു. കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ

നമ്മെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ഒരാൾക്ക് ഇത്രയേറെ കരയിപ്പിക്കാനും കഴിയുമെന്ന് മലയാളി അമ്പരപ്പോടെയാണ് തിരിച്ചറിഞ്ഞത്. ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലെ സാമുവലായും, ‘ആദാമിന്റെ മകൻ അബു’വിലെ അബുവായും അദ്ദേഹം പകർന്നാടിയ വേഷങ്ങൾ വെറും അഭിനയമായിരുന്നില്ല, മറിച്ച് ജീവിതത്തിന്റെ പച്ചയായ നേർക്കാഴ്ചകളായിരുന്നു. ആ അസാമാന്യ പ്രകടനത്തിന് മുന്നിൽ രാജ്യം മികച്ച നടനുള്ള ദേശീയ പുരസ്കാരം നൽകി ആദരിച്ചപ്പോൾ അത് ഓരോ മലയാളിയുടെയും അഭിമാനമായി മാറി. ഹാസ്യത്തിന്റെ തമ്പുരാൻ ഗൗരവമേറിയ വേഷങ്ങളിലും തലമുറകളോട് കിടപിടിക്കുന്ന പ്രതിഭയാണെന്ന് അദ്ദേഹം തെളിയിച്ചു.

വേദനകളെ ചിരിയോടെ നേരിട്ടയാൾ കൂടിയാണ് സലീം കുമാർ. വലിയ രോഗങ്ങളെയും പ്രതിസന്ധികളെയും പോലും തമാശകളിലൂടെ അദ്ദേ​ഹം പങ്കുവച്ചു. ജീവിതത്തെ അത്രമേൽ ലളിതമായി കണ്ട ഒരു കലാകാരന് മാത്രമേ അങ്ങനെ സംസാരിക്കാൻ സാധിക്കൂ.

ഇനി ഈ ചിരിവെളിച്ചം ഓർമകളിലാണ്. പക്ഷേ ഒന്നുറപ്പാണ്, മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും. പ്രിയപ്പെട്ട സലിം കുമാർ… മലയാളിക്ക് നിങ്ങൾ തന്ന നിമിഷങ്ങൾക്ക് പകരം വയ്‌ക്കാൻ മറ്റൊന്നുമില്ല. ആ വലിയ കലാകാരന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ!

അമൽ പ്രീത പ്രദീപ്

Tags: Actor Salim Kumar
ShareTweetSendShare

More News from this section

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കേട്ടാൽ അറയ്‌ക്കുന്ന നീചമായ വാക്കുകൾ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ച് രഞ്ജിനി ഹരിദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി; പ്രതിഷേധം ശക്തമാകുന്നു

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies