തൃശൂർ: ജനവാസമേഖലയിലെത്തിയ മലമ്പാമ്പിനെ പിടികൂടി പഞ്ചായത്ത് പ്രസിഡണ്ട്. തൃശൂർ കോലഴിയിലാണ് ജനവാസമേഖലയിലെത്തിയ മലമ്പാമ്പിനെ പഞ്ചായത്ത് പ്രസിഡന്റ് പിടികൂടിയത്.
കോലഴി , തിരൂർ ഫീൽഡ് നഗർ പ്രദേശത്തെ വീടിനു സമീപം കഴിഞ്ഞ രാത്രിയിലാണ് ഭീമൻ പാമ്പിനെ കണ്ടെത്തിയത്. ഭീതിയിലായ നാട്ടുകാർ വിവരമറിച്ചതിനെ തുടർന്നാണ് സാബു സ്ഥലത്തെത്തിയത്. പാമ്പിനെ പിടികൂടി സാബു പട്ടിക്കാട് നിന്നെത്തിയ റെസ്ക്യൂ സംഘത്തിന് കൈമാറുകയായിരുന്നു.