ഇന്ത്യയിലെ സുരക്ഷാ ഭീതി: ബി.സി.ബി ഉദ്യോഗസ്ഥരെയും മുഹമ്മദ് യൂനുസിനെയും പ്രതിക്കൂട്ടിലാക്കി ലിറ്റണ്‍ ദാസ്; വെളിപ്പെടുത്തലില്‍ ഞെട്ടി ക്രിക്കറ്റ് ലോകം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയിലെ സുരക്ഷാ ഭീതി: ബി.സി.ബി ഉദ്യോഗസ്ഥരെയും മുഹമ്മദ് യൂനുസിനെയും പ്രതിക്കൂട്ടിലാക്കി ലിറ്റണ്‍ ദാസ്; വെളിപ്പെടുത്തലില്‍ ഞെട്ടി ക്രിക്കറ്റ് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2026, 02:39 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: 2026-ലെ ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് ടീം വിട്ടുനിന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ വെളിപ്പെടുത്തി ട്വന്റി-20 ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസ് രംഗത്ത്. ഇന്ത്യയില്‍ കളിക്കുന്നതിലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ആഇആ) പിന്മാറിയതെങ്കിലും, ഇതിന് പിന്നില്‍ രാഷ്‌ട്രീയ അജണ്ടകളുണ്ടായിരുന്നുവെന്ന സൂചനയാണ് ക്യാപ്റ്റന്റെ വാക്കുകള്‍ നല്‍കുന്നത്. ഇന്ത്യയില്‍ കളിക്കാന്‍ തങ്ങള്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ കരിയറിനെ ബാധിക്കുന്ന അന്തിമ തീരുമാനം കൈക്കൊണ്ടത് ഉദ്യോഗസ്ഥരാണെന്നും ലിറ്റണ്‍ തുറന്നടിച്ചു.

ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ ഈ വെളിപ്പെടുത്തലുകള്‍ ലിറ്റണ്‍ ദാസ് നടത്തിയത്. ലോകകപ്പിന് മുന്നോടിയായി ക്രിക്കറ്റ് ബോര്‍ഡ് ഭാരവാഹികള്‍ കളക്കാരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിലെ സുരക്ഷാ സാഹചര്യം അനുകൂലമല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ ഈ വാദത്തോട് ടീമിലെ ഭൂരിഭാഗം കളിക്കാരും യോജിച്ചില്ലെന്ന് ലിറ്റണ്‍ വ്യക്തമാക്കി. മുന്‍പ് ഇതിലും കടുത്ത സാഹചര്യങ്ങളുള്ള രാജ്യങ്ങളില്‍ പോയി കളിച്ച പരിചയം ബംഗ്ലാദേശ് ടീമിനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇന്ത്യയില്‍ സുരക്ഷാ ഭീഷണിയുണ്ടെന്നാണ് ബോര്‍ഡ് ഞങ്ങളെ ധരിപ്പിച്ചത്. എന്നാല്‍ തോക്കേന്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ മുറികള്‍ക്ക് കാവല്‍ നിന്ന പാകിസ്ഥാനില്‍ വരെ ഞങ്ങള്‍ മുന്‍പ് തടസ്സങ്ങളില്ലാതെ കളിച്ചിട്ടുണ്ട്. അതിലും വലിയ എന്ത് സുരക്ഷാ പ്രശ്‌നമാണ് ഇന്ത്യയിലുള്ളതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. പാകിസ്ഥാനില്‍ കളിക്കാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയില്‍ കളിച്ചുകൂടാ?’ ലിറ്റണ്‍ ചോദിച്ചു.

ബംഗ്ലാദേശ് ഇടക്കാല ഭരണകൂടത്തിന്റെ തലവനായിരുന്ന മുഹമ്മദ് യൂനുസിന്റെ നിലപാടുകളെയും ലിറ്റണ്‍ ദാസ് അഭിമുഖത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. അധികാര കസേരയില്‍ ഇരിക്കുമ്പോഴും അതിന് പുറത്തായിരിക്കുമ്പോഴും ചിലരുടെ പ്രസ്താവനകളും നിലപാടുകളും എങ്ങനെ മാറുമെന്നതിന് തെളിവാണ് ഇതെന്നും മുഹമ്മദ് യൂനുസിനെ പരോക്ഷമായി പരാമര്‍ശിച്ച് ലിറ്റണ്‍ കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റ് ബോര്‍ഡിന്റെയും ഭരണകൂടത്തിന്റെയും കടുംപിടുത്തം കാരണം കളിക്കാര്‍ക്ക് കരിയറിലെ ഏറ്റവും വലിയൊരു അവസരമാണ് നഷ്ടമായതെന്ന വികാരമാണ് ലിറ്റന്റെ വാക്കുകളില്‍ നിഴലിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ ബംഗ്ലാദേശ് ക്രിക്കറ്റില്‍ വലിയ രാഷ്‌ട്രീയ കൊടുങ്കാറ്റിന് വഴിതുറക്കുമെന്നുറപ്പാണ്.

Tags: t20IndiaLITON DAS
Share
Tweet
SendShare

More News from this section

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Latest News

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies