തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍; ഫാല്‍ത്തയിലെ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍; ഫാല്‍ത്തയിലെ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2026, 05:07 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: പണപ്പിരിവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ജഹാംഗീര്‍ ഖാനെ പശ്ചിമ ബംഗാള്‍ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ ഖാനെ, കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും അന്വേഷണത്തിനുമായി പോലീസ് കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ ഏജന്‍സിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

ഉത്തര ബംഗാളിലെ ഭാരത-നേപ്പാള്‍ അതിര്‍ത്തിക്ക് സമീപത്തുനിന്നും ഇന്നലെയാണ് ജഹാംഗീര്‍ ഖാനെ പോലീസ് പിടികൂടിയത്. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ ഫാല്‍ത്ത പോലീസ് സ്റ്റേഷനില്‍ ജഹാംഗീറിനെതിരെ ഏഴോളം എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് കോടതി മുന്‍പ് അനുവദിച്ചിരുന്ന താല്‍ക്കാലിക നിയമ പരിരക്ഷ മെയ് 26-ന് കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവെ ഇയാള്‍ പിടിയിലാകുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്നതോടെ പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

ജഹാംഗീര്‍ ഖാന്‍ അതിര്‍ത്തിയില്‍ വെച്ച് അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ, പ്രകോപിതരായ നാട്ടുകാര്‍ ഫാല്‍ത്തയിലുള്ള ഇയാളുടെ ഓഫീസ് തല്ലിത്തകര്‍ത്തു. ഓഫീസിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം ജനല്‍ച്ചില്ലുകള്‍ അടിച്ചുപൊട്ടിക്കുകയും വിവിധ മുറികളിലെ ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തു. ഈ അക്രമ സംഭവത്തില്‍ പോലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച നിരവധി സാധന സാമഗ്രികളുടെ പാക്കറ്റുകള്‍ ഓഫീസിനുള്ളില്‍ പൂഴ്‌ത്തിവെച്ച നിലയില്‍ കണ്ടെത്തിയതാണ് നാട്ടുകാരെ കൂടുതല്‍ പ്രകോപിതരാക്കിയത്. പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യേണ്ടിയിരുന്ന സാധനങ്ങള്‍ ജഹാംഗീറും കൂട്ടാളികളും പൂഴ്‌ത്തിവെച്ചതായി നാട്ടുകാര്‍ ആരോപിച്ചു.

കഴിഞ്ഞ മാസം നടന്ന പശ്ചിമ ബംഗാള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഫാല്‍ത്ത മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ജഹാംഗീര്‍ ഖാന്‍. എന്നാല്‍ മെയ് 21-ന് നടന്ന റീ-പോളിംഗിന് തൊട്ടുമുന്‍പ് ഇയാള്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. ജഹാംഗീറിന്റെ ഈ നടപടിയെ ‘വഞ്ചന’ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ഇയാള്‍ ഭയന്നോടുകയാണെന്ന് ബിജെപി നേതാക്കളും പരിഹസിച്ചിരുന്നു.

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദേബാംഗ്ഷു പാണ്ഡെ 1,09,021 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിപീഎം സ്ഥാനാര്‍ത്ഥി ശംഭുനാഥ് കുര്‍മിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. മത്സരരംഗത്ത് നിന്ന് പിന്മാറിയ ജഹാംഗീര്‍ ഖാന് വെറും 7,783 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇയാള്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

Tags: west bengaltmc leaderJahangir Khanive-day police custody
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies