തിരുവനന്തപുരം: ഹൈക്കോടതിയിൽ സ്റ്റേറ്റ് അറ്റോർണിയായി അഡ്വ. അനൂപ് വി.നായർ നിയമിതനാകും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി സതീശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അഡ്വ. എൻ. മനോജ്കുമാറിന്റെ പിൻഗാമിയായാണ് അഡ്വ. അനൂപ് വി.നായർ നിയമിതനാകുന്നത്.
2002 ൽ അഭിഭാഷകനായി എൻറോൾ ചെയ്ത അദ്ദേഹം പെരുമ്പാവൂർ മുൻസിഫ്-മജിസ്ട്രേറ്റ് കോടതി, കേരള ഹൈക്കോടതി എന്നിവയുൾപ്പെടെ കേരളത്തിലുടനീളമുള്ള വിവിധ കോടതികളിലും ട്രൈബ്യൂണലുകളിലും പ്രവർത്തിച്ചിട്ടുണ്ട്.
സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ, സീനിയർ ഗവൺമെന്റ് പ്ലീഡർ, ഗവൺമെന്റ് പ്ലീഡർ എന്നീ തസ്തികകളിലായി 40 ഓളം പുതിയ നിയമനങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.















