സുഗതനെ സിപിഎമ്മും പോലീസും വേട്ടയാടുകയാണ്; അദ്ദേഹത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകും; നിയമപരമായി മുന്നോട്ട് പോകുമെന്ന് കരമന ജയൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുഗതനെ സിപിഎമ്മും പോലീസും വേട്ടയാടുകയാണ്; അദ്ദേഹത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകും; നിയമപരമായി മുന്നോട്ട് പോകുമെന്ന് കരമന ജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2026, 04:21 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ബിജെപിയുടെ ജില്ലാ കമ്മിറ്റി അംഗവും കൗൺസിലറുമായ  സുഗതനെ വേട്ടയാടാൻ പാർട്ടി അനുവദിക്കില്ലെന്ന് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ വ്യക്തമാക്കി. സുഗതനെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകും. സുഗതൻ ബിജെപിയുടെ ജില്ലാ കമ്മറ്റി അംഗവും കൗൺസിലറും ആണ്. സിപിഎമ്മും പോലീസും സുഗതനെ വേട്ടയാടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2016 ൽ സുഗതൻ വട്ടിയൂർക്കാവ് യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ ആയ കാലം മുതൽ ഈ ശ്രമം നടക്കുന്നു. ജനങ്ങൾക്കിടയിൽ വ്യാജ സന്ദേശം നൽകാനാണ് കാപ്പ ചുമത്തിയത്. സിപിഎമ്മും പോലീസും വിചാരിക്കുന്ന കാര്യം നടക്കുന്നില്ല. ഇതോടെ ആണ് വ്യാജ ആരോപണവുമായി മുന്നോട്ടുപോകുന്നത്.

ഉപരോധം ഉൾപ്പെടെയുള്ള കേസുകൾ എല്ലാം കൂടെ ചേർത്താണ് മുൻപ് രണ്ട്പ്രാവശ്യം കാപ്പ ചുമത്തിയത്. ഈ കേസുകളിലെല്ലാം സുഗതനെ വെറുതെ വിട്ടതാണ്. സിപിഎം കോട്ടയായ വാഴോട്ടുകോണം വാർഡിൽ ആണ് സുഗതൻ വിജയിച്ചത്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാലും സുഗതൻ ആയിരത്തിലധികം വോട്ടിനു ജയിക്കും.

ക്രിമിനൽ ചിന്താഗതി ഉള്ള എസ്എച്ച്ഒയെ വട്ടിയൂർക്കാവിൽ ഇരുത്തിയത് മുൻ എംഎൽഎയുടെ നിർദേശ പ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു. വി. കെ പ്രശാന്തിന്റെ പരാജയമാണ് എസ്എച്ച്ഒയെ പ്രകോപിപ്പിച്ചത്. 7 കേസുകളുടെ അടിസ്ഥാനത്തിലാണ് നിലവിൽ കാപ്പ ചുമത്തിയത്. സിപിഎം ക്രിമിനൽ സംഘം ക്ഷേത്രത്തിൽ പ്രശ്നം ഉണ്ടാക്കിയതാണ് സുഗതന് ജാമ്യം നിഷേധിച്ച കേസ്. ഇത് പരിഹരിക്കാൻ ആണ് സുഗതൻ എത്തിയത്. എന്നാൽ എസ്എച്ച്ഒ വിപിൻ സുഗതനെ കുടുക്കാൻ കള്ളകേസ് എടുത്തു . 4 പ്രതികൾ ആണ് ഈ കേസിൽ ഉള്ളത്. 8 ന് കോടതി സുഗതനോട്‌ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 5 ന് ചിക്കൻപോക്സ് വന്നു. ഇത് കാണിച്ച് വീണ്ടും കോടതിയിൽ കത്ത് നൽകി. 10 ന് രണ്ടാഴ്ച കൂടെ ഹാജരാകാൻ സമയം നൽകി. എന്നാൽ ഇതിനിടെ 9 ന് സുഗതനെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടുകയായിരുന്നു.

ഹൈക്കോടതി 2 ആഴ്ച സമയം നീട്ടികൊടുക്കുമെന്ന് അറിഞ്ഞുകൊണ്ടാണ് വീട്ടിൽ കയറി പിടികൂടിയത്. വാശിയും വൈരാഗ്യവും കാണിക്കാൻ ആണ് പൊലീസ് തോക്ക് ഉപയോഗിച്ചത്. ഇതേ എസ്എച്ച്ഒയ്‌ക്ക് ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചപ്പോൾ തോക്കെടുത്തു വെടിവെച്ച് രക്ഷിക്കാൻ സാധിച്ചില്ല.

45 വർഷം സുഖലോലുപതയോടെ കഴിഞ്ഞവർക്ക് കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സുഗതന്റെ രാജി ആവശ്യപ്പെട്ടത്. സിപിഎമ്മിന് ഒരിക്കലും ഇനി തിരുവനന്തപുരം കോർപറേഷൻ കിട്ടില്ല. പൊലീസ് നടപടിയിൽ ബാലവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകും. സുഗതനെ അയോഗ്യനാക്കാൻ ആകില്ലെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും കരമന ജയൻ വ്യക്തമാക്കി.

 

 

Tags: BJPkaramana jayan
Share
Tweet
SendShare

More News from this section

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies