പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2026, 06:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് സാങ്കേതിക പിഴവിനെ തുടർന്ന് താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിന് പിന്നാലെ, മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് കേന്ദ്ര സർക്കാരിനോട് ഖേദം പ്രകടിപ്പിച്ചതായി കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയ (MeitY) വൃത്തങ്ങൾ അറിയിച്ചു.

കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കം (CSAM), ഡീപ്‌ഫേക്ക് വീഡിയോകൾ, പ്ലാറ്റ്ഫോമിന്റെ പ്രവർത്തനത്തിലെ പിഴവുകൾ, ആൽഗോരിതമിക് ബയസ് തുടങ്ങിയ വിഷയങ്ങളിലും മെറ്റ ഖേദം പ്രകടിപ്പിച്ചു . ചില തരത്തിലുള്ള ഉള്ളടക്കങ്ങൾക്ക് പണം നൽകി പ്രചാരണം ലഭിച്ചിരുന്നുവെന്നും മെറ്റ സമ്മതിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ബുധനാഴ്ച മെറ്റയുടെ ചീഫ് ഗ്ലോബൽ അഫയേഴ്സ് ഓഫീസർ ജോയൽ കാപ്ലാനും സംഘവും MeitY സെക്രട്ടറി എസ്. കൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയ്‌ക്കുശേഷമാണ് സക്കർബർഗിന്റെ ഖേദപ്രകടനം ഉണ്ടായത്.

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവ ഉൾപ്പെടുന്ന മെറ്റ പ്ലാറ്റ്ഫോമുകൾ സർക്കാർ വിരുദ്ധ ഉള്ളടക്കങ്ങൾക്ക് മുൻഗണന നൽകുന്നതായും, സമീപകാല വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ ഏകപക്ഷീയമായ ഉള്ളടക്കം വ്യാപകമായി പ്രചരിപ്പിച്ചതായും കേന്ദ്ര സർക്കാർ കണ്ടെത്തിയിരുന്നു.

ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രചരിക്കുന്നതും സർക്കാർ ഉന്നയിച്ച പ്രധാന വിഷയങ്ങളിലൊന്നാണ്. “rape video”, “child video” തുടങ്ങിയ പരസ്യങ്ങളിലൂടെ ഉപയോക്താക്കളെ ടെലഗ്രാം ചാനലുകളിലേക്ക് തിരിച്ചുവിടുന്നതായി കണ്ടെത്തിയിരുന്നു. അവിടെ കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങൾ വിറ്റഴിക്കുന്നുവെന്ന ഗുരുതര ആരോപണവും നിലവിലുണ്ട്.

പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരായ നടപടികളെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്തതാണ് വിവാദത്തിന് തുടക്കമായത്. സാങ്കേതിക തകരാറാണ് കാരണമെന്നും പോസ്റ്റ് പിന്നീട് പുനഃസ്ഥാപിച്ചെന്നും മെറ്റ വിശദീകരിച്ചെങ്കിലും, ഈ വിശദീകരണം “പര്യാപ്തമല്ല” എന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തിയത്.

തുടർന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ഓൺ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, മെറ്റ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും വിഷയത്തിൽ വിശദീകരണം തേടുകയും ചെയ്തു. ഐടി നിയമപ്രകാരമുള്ള “സേഫ് ഹാർബർ” സംരക്ഷണം മെറ്റയ്‌ക്ക് ബാധകമാണോയെന്ന കാര്യവും സർക്കാർ പരിശോധിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Tags: MARK ZUCKERBERGMeitYMeta IndiaPM Modi Facebook Post
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies