കോഴിക്കോട്: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍. കുറുമ്പൊയില്‍ മണ്ടോത്തുമൂലയില്‍ കേളന്‍ (77)നെയാണ് ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയായിരുന്നു സംഭവം. ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥിയായ 19 കാരിയെയാണ് ഇയാൾ ഉപദ്രവിച്ചത്.
ബഡ്‌സ് സ്‌കൂളിലെ ബസ്സില്‍ വന്നിറങ്ങിയ പെണ്‍കുട്ടി, വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ പ്രതി ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി ഉപദ്രവിച്ചതായാണ് പരാതി. ബാലുശേരി പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.















