കെഎസ്ആ‍ർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവം; പ്രതികൾ കട തകർത്ത് ബസ് ഓടിച്ച് പോകുന്ന ദൃശ്യങ്ങൾ പുറത്ത്

Published by
ജനം വെബ്‌ഡെസ്ക്

പാലക്കാട്: കെഎസ്ആ‍ർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതി ബസ് ഓടിച്ച് കട തകർത്ത് പോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്.

രണ്ട് പ്രതികളും  ബൈക്കിൽ ഡിപ്പോക്ക് സമീപം വരുന്ന ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് പേരും നഗരത്തിൽ തന്നെ ഉള്ളവർ തന്നെയെന്നാണ് സൂചന. പ്രതികൾ ഒളിവിലാണെന്നും തിരച്ചിൽ തുടരുകയാണെന്നും ടൗൺ സൗത്ത് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 2.50 ഓടെ ആണ് ആണ് കെഎസ്ആ‍ടിസി ഓർഡിനറി ബസ് കടത്താൻ ശ്രമിച്ചത്. പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപത്ത് നിന്ന് പിന്നീട് ബസ് കണ്ടെത്തി. കെഎസ്ആർടിസി ബസ് ജീവനക്കാർ പിന്തുടർന്നതോടെ, പ്രതികൾ ബസ് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

Share