വിമാനം താഴ്ന്നു പറന്നു; നെടുമ്പാശ്ശേരിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു, ഉടമസ്ഥന് പരിക്ക്

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നു പറന്നു വീടിന്റെ മേൽക്കൂര തകർന്നു. നെടുമ്പാശ്ശേരി പോസ്റ്റ് ഓഫീസിനു സമീപമാണ് അപകടമുണ്ടായത്. 8.30 നാണ് വിമാനം താഴ്ന്നു പറന്നത്. ശാന്തിനഗർ സ്വദേശി കാട്ടുപ്പറമ്പിൽ വീട്ടിൽ സൈമൺ കെ.ജെ യുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. അപകട സമയത്ത് സൈമണും ഭാര്യയും വീട്ടിലുണ്ടായിരുന്നു. സൈമന്റെ തോളിന് പരിക്കേറ്റിട്ടുണ്ട്. സിയാൽ അധികൃതരെ വിവരം അറിയിച്ചതായി കുടുംബം പറഞ്ഞു.

ഇക്കഴിഞ്ഞ മെയ് 26 നും സമാന രീതിയിൽ വിമാനം താഴ്ന്നു പറക്കുകയും വീടിന് നാശനഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. പെരുമ്പാവൂ‍ർ ഒക്കൽ നമ്പള്ളി കവലയിലാണ് വായുമ‌ർദ്ദത്തെ തുട‍ർന്ന് ഓട് പറന്നു പോയത്.

 

Share