പരീക്ഷാ സമ്മര്‍ദ്ദം; കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ നിന്ന് കാണാതായി, അന്വേഷണം കണ്ണൂരിലേക്ക്

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ ഹോസ്റ്റലില്‍ നിന്നും കാണാതായതായി പരാതി. ഡോക്ടറെ കാണാന്‍ പോകുകയാണെന്ന് സഹപാഠികളോട് പറഞ്ഞ് ഹോസ്റ്റല്‍ മുറിയില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചെത്തിയിട്ടില്ല. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെയാണ് കാണാതായത്.

സംഭവത്തെക്കുറിച്ച് മെഡിക്കല്‍ കോളജ് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിനി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായും, അവിടെ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ട്രെയിനില്‍ കയറിയതായും പോലീസ് കണ്ടെത്തുകയും ഈ വഴിക്കുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തു.

കാണാതായ വിദ്യാര്‍ത്ഥിനി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കടുത്ത പരീക്ഷാ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് കൂടെ പഠിക്കുന്നവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. പെണ്‍കുട്ടിയെ എത്രയും വേഗം കണ്ടെത്താനായി മെഡിക്കല്‍ കോളജ് പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share