പ്രതാപം വീണ്ടെടുക്കാന്‍ ജര്‍മനി ഇന്നിറങ്ങുന്നു; ലോകകപ്പ് വേദിയിലെ പുതുമുഖങ്ങളായ കുറസാവോയാണ് ആദ്യ എതിരാളികള്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രതാപം വീണ്ടെടുക്കാന്‍ ജര്‍മനി ഇന്നിറങ്ങുന്നു; ലോകകപ്പ് വേദിയിലെ പുതുമുഖങ്ങളായ കുറസാവോയാണ് ആദ്യ എതിരാളികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2026, 08:19 pm IST
Facebook
Twitter
WhatsAppTelegram

ഹൂസ്റ്റണ്‍: നാല് തവണ ലോകകിരീടം ചൂടിയിട്ടും കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകേണ്ടി വന്ന ജര്‍മനി, തങ്ങളുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനായി ഇന്നിറങ്ങുന്നു. ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇയിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ ലോകകപ്പ് വേദികളിലേക്ക് ആദ്യമായി ചുവടുവെക്കുന്ന കുറസാവോയാണ് മുന്‍ ചാമ്പ്യന്മാരുടെ എതിരാളികള്‍. ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

1954, 1974, 1990, 2014 വര്‍ഷങ്ങളില്‍ ലോകകപ്പ് ഉയര്‍ത്തുകയും നാല് തവണ റണ്ണേഴ്‌സപ്പ് ആകുകയും ചെയ്ത ചരിത്രമുള്ള ജര്‍മനിക്ക് 2018, 2022 ലോകകപ്പുകള്‍ കടുത്ത നിരാശയാണ് സമ്മാനിച്ചത്. കഴിഞ്ഞ ലോകകപ്പില്‍ ജപ്പാനോട് തോറ്റും സ്‌പെയിനിനോട് സമനില വഴങ്ങിയും തുടങ്ങിയ അവര്‍ക്ക്, അവസാന മത്സരത്തില്‍ കോസ്റ്റാറിക്കയെ തോല്‍പ്പിച്ചെങ്കിലും ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായി മടങ്ങേണ്ടി വന്നു.

എന്നാല്‍ ഇത്തവണ യുവേഫ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയിലെ ആറില്‍ അഞ്ച് മത്സരങ്ങളും ജയിച്ചാണ് അവര്‍ യോഗ്യത ഉറപ്പാക്കിയത്. അതിനുശേഷം കളിച്ച നാല് സൗഹൃദ മത്സരങ്ങളിലും മികച്ച വിജയം സ്വന്തമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. നിലവില്‍ ഫിഫ റാങ്കിങ്ങില്‍ പത്താം സ്ഥാനത്തുള്ള ജര്‍മനി പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ്.

യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളായ ബയേണ്‍ മ്യൂണിക്ക്, സ്റ്റുട്ട്ഗര്‍ട്ട്, റയല്‍ മാഡ്രിഡ്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ലീപ്‌സിഗ്, ലിവര്‍പൂള്‍, ആഴ്‌സണല്‍ തുടങ്ങിയവയില്‍ കളിക്കുന്ന മികച്ച താരങ്ങളാണ് പരിശീലകന്‍ ജൂലിയന്‍ നഗല്‍സ്മാന്റെ കീഴില്‍ അണിനിരക്കുന്നത്.

110 അന്താരാഷ്‌ട്ര മത്സരങ്ങളുടെ പരിചയസമ്പത്തുള്ള ജോഷ്വ കിമ്മിച്ച് ആണ് ടീമിനെ നയിക്കുന്നത്. 40 വയസ്സുകാരനായ വിഖ്യാത ഗോളി മാനുവല്‍ നോയര്‍ ആണ് ടീമിലെ ഏറ്റവും മുതിര്‍ന്ന താരം. കിമ്മിച്ചിനൊപ്പം ജൊനാഥന്‍ താഹ്, നിക്കോ ഷ്ലോട്ടര്‍ബെക്ക്, നഥാനിയേല്‍ ബ്രൗണ്‍ എന്നിവര്‍ ചേരുന്ന പ്രതിരോധം ശക്തമാണ്. മധ്യനിരയില്‍ കളി മെനയാന്‍ 23 കാരനായ യുവതാരം ജമാല്‍ മുസിയാല എത്തുമ്പോള്‍, കൂട്ടിന് ഫെലിക്സ് എന്‍മെച്ച, അലക്‌സാണ്ടര്‍ പാവ്‌ലോവിച്ച്, ലെറോയ് സനെ എന്നിവരുണ്ടാകും. മുന്നേറ്റ നിരയില്‍ കായ് ഹാവെര്‍ട്സ്, ഫ്‌ലോറിയാന്‍ വിര്‍ട്സ് എന്നിവരും അണിനിരക്കും.

ജര്‍മനി സാധ്യത ഇലവന്‍:
മാനുവല്‍ നോയര്‍, ജോഷ്വ കിമ്മിച്ച്, ജോനാഥന്‍ താഹ്, നിക്കോ ഷ്ലോട്ടര്‍ബെക്ക്, നഥാനിയേല്‍ ബ്രൗണ്‍, ജമാല്‍ മുസിയാല, ഫെലിക്സ് എന്‍മെച്ച, അലക്‌സാണ്ടര്‍ പാവ്‌ലോവിച്ച്, ലെറോയ് സനെ, കായ് ഹാവെര്‍ട്സ്, ഫ്‌ലോറിയാന്‍ വിര്‍ട്സ്.

ഈ ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും ചെറിയ രാജ്യവും പുതുമുഖങ്ങളുമാണ് കുറസാവോ. കോണ്‍കകാഫ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് കളിച്ച ആറ് മത്സരങ്ങളിലും പരാജയമറിയാതെയാണ് (3 വിജയവും 3 സമനിലയും) ഈ കൊച്ചുരാജ്യം തങ്ങളുടെ ആദ്യ ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കിയത്. വടക്കേ അമേരിക്കന്‍ രാജ്യങ്ങളുടെ ഗോള്‍ഡ് കപ്പില്‍ 2017, 2019, 2021 വര്‍ഷങ്ങളില്‍ ഇവര്‍ മാറ്റുരച്ചിട്ടുണ്ട്. ഇതില്‍ 2019-ല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയതാണ് അവരുടെ വലിയ നേട്ടം.

എന്നാല്‍ 2025-ലെ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. ഫിഫ റാങ്കിങ്ങില്‍ 82-ാം സ്ഥാനത്തുള്ള ഇവരെ വിഖ്യാത കോച്ച് ഡിക് അഡ്വക്കേറ്റ് ആണ് പരിശീലിപ്പിക്കുന്നത്. കരുത്തരായ ജര്‍മനിക്കെതിരെ എത്രത്തോളം ചെറുത്തുനില്‍ക്കാന്‍ കഴിയുമെന്നതാണ് കുറസാവോയുടെ പ്രധാന വെല്ലുവിളി.

കുറസാവോ സാധ്യത ഇലവന്‍:
എലോയ് റൂം, ഷുറാന്‍ഡി സാംബോ, അര്‍മാന്‍ഡോ ഒബിസ്‌പോ, ജൂരിയന്‍ ഗാരി, ഷെറല്‍ ഫ്‌ലോറാനസ്, ലിവാനോ കൊമെനെന്‍ഷ്യ, ജുനിഹോ ബക്കൂന, ലിയാന്‍ഡ്രോ ബക്കൂന, താഹിത് ചോങ്, കെന്‍ജി ഗോറെ, ജെറമി അന്റോണിസെ.

ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തില്‍ നാളെ പുലര്‍ച്ചെ 4.30-ന് ഐവറികോസ്റ്റ് ഇക്വഡോറിനെ നേരിടും.

Tags: germanyfifa world cupcuracoa
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies