ഭാര്യയുടെ വേര്‍പാടില്‍ പാതിവഴിയില്‍ നിലച്ച ലോകസഞ്ചാര സ്വപ്‌നം; ആഡംബര യാത്രകള്‍ക്കായി കരുതിയ 25 ലക്ഷം രൂപ ഇന്ത്യന്‍ സൈന്യത്തിന് നല്‍കി വയോധികന്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയുടെ വേര്‍പാടില്‍ പാതിവഴിയില്‍ നിലച്ച ലോകസഞ്ചാര സ്വപ്‌നം; ആഡംബര യാത്രകള്‍ക്കായി കരുതിയ 25 ലക്ഷം രൂപ ഇന്ത്യന്‍ സൈന്യത്തിന് നല്‍കി വയോധികന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2026, 08:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷം ഭാര്യയുമൊത്ത് ലോകം ചുറ്റി സഞ്ചരിക്കാനായി മാറ്റിവെച്ച സമ്പാദ്യത്തില്‍ നിന്നും 25 ലക്ഷം രൂപ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ക്കായി കൈമാറി നാഗ്പൂര്‍ സ്വദേശിയായ ശ്രീകാന്ത് സഹസ്രബുദ്ധെ. തനിച്ചായ ജീവിതത്തിലെ വലിയൊരു സ്വപ്‌നം രാജ്യനന്മയ്‌ക്കായി സമര്‍പ്പിച്ച ഇദ്ദേഹത്തിന് സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വന്‍ കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശ്രീകാന്ത് സഹസ്രബുദ്ധെയും അദ്ദേഹത്തിന്റെ പരേതയായ ഭാര്യയും പഞ്ചാബ് നാഷണല്‍ ബാങ്കിലെ വിരമിച്ച ഉദ്യോഗസ്ഥരാണ്.

തന്റെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിത വിയോഗമാണ് ഇത്തരമൊരു മാതൃകാപരമായ തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. തന്റെ തീരുമാനത്തെക്കുറിച്ച് സഹസ്രബുദ്ധെ പറയുന്നത് ഇങ്ങനെ,
‘ഞാനും എന്റെ ഭാര്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നാണ് വിരമിച്ചത്. സര്‍വീസില്‍ നിന്നും ലഭിച്ച പി.എഫ് തുകയും മറ്റ് സമ്പാദ്യങ്ങളും ഉപയോഗിച്ച് ലോകം മുഴുവന്‍ യാത്ര ചെയ്യണമെന്നതായിരുന്നു ഞങ്ങളുടെ വലിയ ആഗ്രഹം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ഭാര്യ എന്നെ തനിച്ചാക്കി പോയി. അതോടെ ആ സ്വപ്‌നം പൂര്‍ത്തിയാകാതെ അവശേഷിച്ചു.’

ഭാര്യയുടെ മരണശേഷം ഒറ്റയ്‌ക്കൊരു യാത്രയ്‌ക്ക് മനസ്സ് അനുവദിക്കാതിരുന്ന സാഹചര്യത്തിലാണ് അകോല സ്വദേശിയായ ഒരാള്‍ തന്റെ സമ്പാദ്യത്തില്‍ നിന്നും ഒരു കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച വാര്‍ത്ത സഹസ്രബുദ്ധെ അറിയുന്നത്. ഇതാണ് അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റിമറിച്ചത്. ഒരു കോടി രൂപ നല്‍കാനില്ലെങ്കിലും തന്റെ കയ്യിലുള്ള തുകയില്‍ നിന്നും ഒരു പങ്ക് ജീവകാരുണ്യത്തിനായി നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു.

പി.എഫ് ഇനത്തിലും അല്ലാതെയും ഏതാണ്ട് 50 ലക്ഷത്തോളം രൂപ അദ്ദേഹത്തിന്റെ പക്കല്‍ സമ്പാദ്യമായുണ്ടായിരുന്നു. ഇതില്‍ നിന്നുമാണ് സ്വപ്‌നയാത്രയ്‌ക്കായി മാറ്റിവെച്ച തുകയുടെ പകുതിയായ 25 ലക്ഷം രൂപ ഇന്ത്യന്‍ സൈന്യത്തിന് സംഭാവനയായി നല്‍കുവാന്‍ അദ്ദേഹം തീരുമാനിച്ചത്.

‘എന്റെ ഭാര്യയോടൊപ്പം ലോകം ചുറ്റി സഞ്ചരിച്ചിരുന്നെങ്കില്‍ എനിക്ക് എത്രത്തോളം സന്തോഷം ലഭിക്കുമായിരുന്നോ, അത്രയും വലിയ സന്തോഷവും സംതൃപ്തിയും ഈ പ്രവര്‍ത്തിയിലൂടെ ഇപ്പോള്‍ എനിക്ക് ലഭിക്കുന്നുണ്ട്,’ സഹസ്രബുദ്ധെ കൂട്ടിച്ചേര്‍ത്തു. എന്തായാലും ഈ മുതിര്‍ന്ന പൗരന്റെ രാജ്യസ്‌നേഹത്തിനും കാരുണ്യത്തിനും മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയാണ് സോഷ്യല്‍ മീഡിയ.

Tags: Indian Armybank employeegiven savingsrikanth sahasrabuddhe
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies