മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം
Friday, September 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2026, 08:50 pm IST
Facebook
Twitter
WhatsAppTelegram

പലചരക്ക് സാധനങ്ങൾ മൊത്തമായി വാങ്ങി സൂക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ഇങ്ങനെ വാങ്ങിക്കൂട്ടുന്ന കൂട്ടത്തിൽ മുട്ടയും ഉണ്ടെങ്കിൽ നമ്മൾ ലിവേശം ശ്രദ്ധിക്കേണ്ടതുണ്ട്. മാംസവും മത്സ്യവും കേടാകുന്നതിനെക്കുറിച്ച് നമുക്ക് കൃത്യമായ ധാരണയുണ്ടാകും. എന്നാൽ മുട്ടയുടെ കാര്യമോ? ഫ്രിഡ്ജിലിരിക്കുന്ന മുട്ടകൾ എപ്പോൾ വേണമെങ്കിലും ചീത്തയാകാം. ഇത് രണ്ട് രീതിയിലാണ് സംഭവിക്കുന്നത്; ഒന്ന് മുട്ടയുടെ ഗുണനിലവാരം കുറയുന്നത്, രണ്ട് സാൽമൊണെല്ല (Salmonella) ബാക്ടീരിയയുടെ സാന്നിധ്യം മൂലം ഉണ്ടാകുന്ന മലിനീകരണം.

അതുകൊണ്ട് തന്നെ നമ്മൾ കഴിക്കുന്ന മുട്ട സുരക്ഷിതമാണോ എന്ന് എങ്ങനെ ഉറപ്പുവരുത്താം എന്ന് നോക്കാം.

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മുട്ടകൾ ചീത്തയാണോ?
മുട്ട പഴകിയതാണോ എന്ന് നോക്കാൻ നമ്മളിൽ ഭൂരിഭാഗം പേരും ചെയ്യുന്ന ഒന്നാണ് ഫ്ലോട്ട് ടെസ്റ്റ് (Float Test) അഥവാ വാട്ടർ ടെസ്റ്റ്. ഒരു പാത്രത്തിലെ വെള്ളത്തിലേക്ക് മുട്ട ഇടുമ്പോൾ അത് മുങ്ങിപ്പോയാൽ നല്ലതെന്നും പൊങ്ങിക്കിടന്നാൽ ചീത്തയെന്നും നമ്മൾ വിപരീതമായി ചിന്തിക്കുന്നു. മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നത് കൊണ്ടാണ് അത് പൊങ്ങിക്കിടക്കുന്നത്.

എന്നാൽ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഈ വാട്ടർ ടെസ്റ്റിന് കൃത്യമായ ശാസ്ത്രീയ അടിത്തറയൊന്നുമില്ല! അതുകൊണ്ട് തന്നെ മുട്ടയുടെ ഗുണനിലവാരം അളക്കാൻ ഈ വഴി പൂർണ്ണമായി വിശ്വസിക്കരുത്.

നിങ്ങളുടെ ഇന്ദ്രിയങ്ങളെ വിശ്വസിക്കുക.ഒരു മുട്ട മോശമാണോ എന്ന് അറിയാനുള്ള ഏറ്റവും നല്ല മാർഗം അത് സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതാണ്.

ഗന്ധം: മുട്ട പൊട്ടിക്കുമ്പോൾ സാധാരണയിൽ നിന്ന് വ്യത്യസ്തമായി അസുഖകരമായ മണമോ സൾഫറിന്റെ (ചീഞ്ഞ മുട്ടയുടെ) ഗന്ധമോ ഉണ്ടെങ്കിൽ അത് കേടായതാണ്. (ശ്രദ്ധിക്കുക: ഫ്രിഡ്ജിലെ മറ്റ് ഭക്ഷണങ്ങളുടെ, ഉദാഹരണത്തിന് മീനിന്റെ മണം മുട്ടത്തോട് ആഗിരണം ചെയ്യാൻ സാധ്യതയുണ്ട്. അത്തരം മുട്ടകൾക്ക് നല്ല രുചിയുണ്ടാകില്ല).

നിറവ്യത്യാസം: മുട്ടയുടെ വെള്ള (ആൽബുമൻ) പച്ചകലർന്ന നിറത്തിലോ തിളങ്ങുന്ന മറ്റൊരു നിറത്തിലോ കണ്ടാൽ അതിൽ ബാക്ടീരിയ കയറിയെന്നാണ് അർത്ഥം. അത് ഉടൻ ഉപേക്ഷിക്കുക.

രക്തക്കറ: മുട്ടയുടെ മഞ്ഞക്കരുവിൽ ചെറിയ രക്തക്കറ കാണുന്നത് സ്വാഭാവികമാണ്. രക്തക്കുഴലുകൾ പൊട്ടുന്നത് കൊണ്ട് സംഭവിക്കുന്നതാണിത്. ഇത് നന്നായി വേവിച്ചു കഴിക്കുന്നത് കൊണ്ട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറില്ല.

പൊട്ടിയ മുട്ടത്തോടുകൾ: മുട്ടത്തോടിൽ ചെറിയ വിള്ളലുകൾ ഉണ്ടായാൽ പോലും ബാക്ടീരിയകൾക്ക് ഉള്ളിൽ കടക്കാൻ അത് വഴിയൊരുക്കും. അതിനാൽ പൊട്ടിയ മുട്ടകൾ വാങ്ങാതിരിക്കാനും ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക.

സുവർണ്ണ നിയമം: മുട്ടയുടെ കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടായാൽ അത് ധൈര്യമായി കളയുക; റിസ്‌ക് എടുക്കാതിരിക്കുക.

മുട്ടകൾ എങ്ങനെ കൂടുതൽ കാലം ഫ്രഷ് ആയി സൂക്ഷിക്കാം?
ലേബലുകൾ ശ്രദ്ധിക്കുക: മുട്ട വാങ്ങുമ്പോൾ പാക്കറ്റിലെ ജൂലിയൻ തീയതി (Julian Date – വർഷത്തിലെ എത്രാമത്തെ ദിവസമാണ് ഇത് പാക്ക് ചെയ്തത് എന്ന് കാണിക്കുന്ന 3 അക്ക കോഡ്) ശ്രദ്ധിച്ചാൽ ഏറ്റവും പുതിയ മുട്ടകൾ തിരഞ്ഞെടുക്കാം. സാധാരണയായി ഫ്രഷ് മുട്ടകൾ ഫ്രിഡ്ജിൽ വെച്ച ദിവസം മുതൽ 3 മുതൽ 5 ആഴ്ച വരെ കേടാകാതിരിക്കും.

ഫ്രിഡ്ജിന്റെ വാതിലിൽ വെക്കരുത്: പഴയ ശൈലിയിലുള്ള ഫ്രിഡ്ജുകളുടെ വാതിലിൽ മുട്ട വെക്കാനുള്ള അറകളുണ്ടാകും. എന്നാൽ ഫ്രിഡ്ജിന്റെ വാതിൽ ഇടയ്‌ക്കിടെ തുറക്കുന്നത് കൊണ്ട് അവിടെ താപനില വ്യതിയാനം കൂടുതലായിരിക്കും. അതിനാൽ ഫ്രിഡ്ജിന്റെ ഉള്ളിലെ ഏറ്റവും തണുപ്പുള്ള ഭാഗത്ത് മുട്ടകൾ സൂക്ഷിക്കുക.

പുറത്തു വെക്കരുത്: ഫ്രിഡ്ജിൽ സൂക്ഷിച്ച മുട്ടകൾ പുറത്തെടുത്തു വെച്ചാൽ അത് ‘വിയർക്കാൻ’ (condense ആകാൻ) സാധ്യതയുണ്ട്. ഇത് ബാക്ടീരിയ വളർച്ച കൂട്ടും. റഫ്രിജറേറ്ററിൽ നിന്ന് എടുത്ത മുട്ടകൾ 2 മണിക്കൂറിൽ കൂടുതൽ പുറത്തു വെക്കരുത്.

ഉപയോഗ കാലാവധി തീരാറായ മുട്ടകൾ ഒരുമിച്ചുണ്ടെങ്കിൽ അവ ഉടൻ തന്നെ പുഴുങ്ങി സൂക്ഷിക്കുക. അടുത്ത തവണ മുട്ട ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി മനസ്സിൽ കരുതുക!

Tags: Rotten EggHow to Tell If an Egg Has Gone Bad
Share
Tweet
SendShare

More News from this section

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

Latest News

നമ്പർ പ്ലേറ്റിൽ ചെളി പുരട്ടി; സ്കൂട്ടറിൽ സഞ്ചരിച്ച് സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികതിക്രമം; കൊല്ലത്ത് യുവാവ് പിടിയിൽ

വിവാഹത്തിന് ഒരു മാസം മാത്രം; ‘അടിയന്തര മീറ്റിംഗ്’ പറഞ്ഞ് വീട്ടിൽനിന്നിറങ്ങി, യുവാവിനെ മുൻ സഹപ്രവർത്തകയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തിയെന്ന് പൊലീസ്

പേരില്ലാത്ത റെയിൽവേ സ്റ്റേഷൻ! യാത്രക്കാരും അമ്പരപ്പിൽ; ഈ അപൂർവ കാഴ്ച എവിടെയാണെന്ന് അറിയാമോ??

എംബിബിഎസ് അഡ്മിഷൻ കിട്ടിയെന്ന് പറഞ്ഞ് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ എത്തി; പിന്നാലെ 21 കാരിയെ കാണാതായി; ഒടുവിൽ വൻ ട്വിസ്റ്റ്

ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എക്സൈസ് ശ്രമം

‘സ്ത്രീയായതിന്റെ പേരിൽ ജോലി നിഷേധിക്കാനാകില്ല’; ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

പാകിസ്ഥാനിലെ കഴുതകൾക്ക് ചൈനയിൽ വൻ ഡിമാൻഡ്; ലക്ഷ്യം കൊസ്മറ്റിക്സ് വിപണി; ഫാം ആരംഭിച്ച് പാക് സർക്കാർ

ശബരിമല സ്വർണക്കൊള്ള: കുറ്റപത്രം സമർപ്പിക്കാൻ സമയം തീരുന്നു; പ്രോസിക്യൂഷൻ അനുമതി തേടാതെ എസ്ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies