കേരളത്തിന് ലഭിച്ച കേന്ദ്രസഹായത്തിന്റെ യഥാര്‍ത്ഥ ചിത്രം പൊതുജനങ്ങള്‍ അറിയണം; സംസ്ഥാന സര്‍ക്കാരിനോട് ധവളപത്രം ആവശ്യപ്പെട്ട് എം.ടി. രമേശ്
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിന് ലഭിച്ച കേന്ദ്രസഹായത്തിന്റെ യഥാര്‍ത്ഥ ചിത്രം പൊതുജനങ്ങള്‍ അറിയണം; സംസ്ഥാന സര്‍ക്കാരിനോട് ധവളപത്രം ആവശ്യപ്പെട്ട് എം.ടി. രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2026, 10:52 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കേരളത്തിന് കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ധവളപത്രം പ്രസിദ്ധീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കിയതുപോലെ, കേന്ദ്രം കേരളത്തിന് നിയമപ്രകാരം എത്ര തുക അനുവദിച്ചു, എത്ര ലഭിച്ചു, എത്ര ബാക്കി നല്‍കാനുണ്ട്, വിവിധ കേന്ദ്രപദ്ധതികളിലൂടെയും ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകളിലൂടെയും ലഭിച്ച ഗ്രാന്റുകള്‍ എത്രയാണെന്നും അതില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടായിട്ടുണ്ടോ എന്നും ജനങ്ങള്‍ അറിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2004 മുതല്‍ 2014 വരെ യുപിഎ ഭരണകാലത്ത് കേരളത്തിന് റെയില്‍വേ വികസനത്തിനായി ലഭിച്ചത് 372 കോടി രൂപ. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ഇത് 3,042 കോടി രൂപയായി ഉയര്‍ന്നു. റെയില്‍വേ ഇലക്ട്രിഫിക്കേഷന്‍ വാര്‍ഷിക പുരോഗതി 10 കിലോമീറ്ററില്‍ നിന്ന് 45 കിലോമീറ്ററായി വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ റെയില്‍പാതകള്‍, സ്റ്റേഷന്‍ നവീകരണം, ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഷനുകള്‍, പുതിയ ട്രെയിനുകള്‍ എന്നിവയും കേരളത്തിന് ലഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യുപിഎ ഭരണകാലത്ത് കേരളത്തിന് ലഭിച്ച ആകെ ഗ്രാന്റ് 25,629 കോടി രൂപ ആയിരുന്നെങ്കില്‍, എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് അത് 1,43,117 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് എം.ടി. രമേശ് പറഞ്ഞു.

കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും, പദ്ധതികള്‍ക്കായി ലഭിച്ച തുക വിനിയോഗിച്ചതിന്റെ യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് സമയബന്ധിതമായി സമര്‍പ്പിക്കാത്തതാണ് തുടര്‍ഗഡുക്കള്‍ ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണമെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. കാലവര്‍ഷം ആരംഭിച്ചതോടെ സംസ്ഥാനത്തിന്റെ ആരോഗ്യരംഗം ഗുരുതര പ്രതിസന്ധിയിലാണെന്നും എം.ടി. രമേശ് ആരോപിച്ചു. കഴിഞ്ഞ 13 ദിവസത്തിനിടെ 41 മരണങ്ങള്‍ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പകര്‍ച്ചവ്യാധികള്‍ തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും, കേന്ദ്രം അനുവദിക്കുന്ന ആരോഗ്യ ഫണ്ടുകള്‍ പോലും ആവശ്യമായ നിയമനങ്ങള്‍ക്കായി ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ലാബ് സൗകര്യങ്ങളില്‍ പോലും കേരളം സ്വയംപര്യാപ്തമല്ലെന്നും കുറ്റപ്പെടുത്തി. കേരളത്തിന് ലഭിച്ച കേന്ദ്രസഹായത്തിന്റെ യഥാര്‍ഥ ചിത്രം ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ സമഗ്രമായ ധവളപത്രം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി, സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ പ്രതിസന്ധിയിലും സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.

Tags: central governmentmt rameshWhite Paperudf government
ShareTweetSendShare

More News from this section

പി. നാരായണക്കുറുപ്പിന്റെ നിര്യാണത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അനുശോചിച്ചു

ഇന്ദിര ജനാധിപത്യത്തിന്റെ കശാപ്പുകാരി; അടിയന്തരാവസ്ഥ @51: ജൂണ്‍ 25ന് സമ്മേളനം, മുഖ്യപ്രഭാഷകനായി കുമ്മനം രാജശേഖരന്‍

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആര്‍ എസ് എസ്‌

പകര്‍ച്ചപ്പനി പിടിമുറുക്കുന്നു; 20 ദിവസത്തിനിടെ 67 മരണം, ഡെങ്കിപ്പനി പ്രതിരോധത്തിന് സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ

‘സ്മാര്‍ട്ട് ശബരിമല’യിലേക്ക് ചുവടുവെപ്പ്; എഐയും ഡ്രോണുകളും മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും തീര്‍ഥാടകര്‍ക്കായി, വന്‍ പദ്ധതിയുമായി ദേവസ്വം ബോര്‍ഡ്

പ്രകടമാക്കാത്ത സ്‌നേഹത്തിന് ഭൂമിയിലൊരു മറുപേര്; വെയിലേറ്റ് വാടുമ്പോഴും മക്കള്‍ക്ക് തണലാകുന്നവര്‍; ഇന്ന് ലോക പിതൃദിനം

Latest News

’50-ാം വയസ്സില്‍ 30-ാം വയസ്സിലേതിനേക്കാള്‍ ഊര്‍ജസ്വലരാകണം’; യോഗാദിനത്തില്‍ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

കർഷകർക്ക് വീണ്ടും കേന്ദ്രസഹായം; പിഎം-കിസാൻ 23-ാം ഗഡു വിതരണം, രാജ്യത്താകെ 9.44 കോടി ഗുണഭോക്താക്കൾക്ക് നേരിട്ട് പണം

ബ്രിട്ടീഷ് രാഷ്‌ട്രീയത്തില്‍ വന്‍ ചര്‍ച്ച; രാജി പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവോ കെയര്‍ സ്റ്റാര്‍മര്‍? ലേബര്‍ പാര്‍ട്ടിയില്‍ അനിശ്ചിതത്വം ശക്തം

ഇന്ത്യയുടെ സമുദ്രസുരക്ഷയ്‌ക്ക് കൂടുതല്‍ കരുത്തേകാന്‍ മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍; കമ്മീഷന്‍ ചെയ്ത് പ്രധാനമന്ത്രി

‘ഓള്‍’യില്‍ നിന്ന് ‘ഭാരത്’വരെ; പേര് മാറ്റത്തിന് ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കം, ഇനി ‘ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്’

ഫിഫ ലോകകപ്പില്‍ വനിതാ ചരിത്രം; ചെക്കിയദക്ഷിണാഫ്രിക്ക മത്സരത്തിന് മുഴുവന്‍ ഓണ്‍-ഫീല്‍ഡ് ചുമതലയും മൂന്ന് വനിതാ റഫറിമാര്‍ക്ക്

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

‘യോഗ ഒരു ദിവസത്തേക്കല്ല, ജീവിതകാലം മുഴുവന്‍ പിന്തുടരേണ്ട ശീലം; ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തിയെന്ന് പ്രധാനമന്ത്രി മോദി’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies