ശ്രീകൃഷ്ണപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗവും ആർ.എസ്.എസ് ശ്രീകൃഷ്ണപുരം ഖണ്ഡ് സംഘചാലകുമായിരുന്ന ഹരീന്ദ്രകുമാർ (65) അന്തരിച്ചു. ശ്രീകൃഷ്ണപുരം തൃക്കടീരി കുന്നത്തു വീട്ടിൽ പരേതരായ മേനകത്ത് ബാലഗോപാലപണിക്കരുടെയും കുന്നത്ത് പാർവതി ടീച്ചറുടെയും മകനാണ്.
ശ്രീകൃഷ്ണപുരത്തെയും പാലക്കാട് ജില്ലയിലെയും ഹൈന്ദവ ഉണർവിന്റെയും സാമൂഹിക പ്രവർത്തനങ്ങളുടെയും ശക്തമായ മുഖമായിരുന്നു അദ്ദേഹം. ഹിന്ദു ഐക്യവേദിയുടെ പാലക്കാട് ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഹരീന്ദ്രകുമാർ കാഴ്ചവെച്ചത്. അനാരോഗ്യത്തിന്റെ അവശതകൾക്കിടയിലും സംഘടനാ കാര്യങ്ങളിൽ സജീവമായ താല്പര്യം അദ്ദേഹം പുലർത്തിയിരുന്നു. ശ്രീകൃഷ്ണപുരത്തും പരിസര പ്രദേശങ്ങളിലും ഹൈന്ദവ സംഘടനകളുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
വെള്ളിനേഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. പ്രിൻസിപ്പൽ കമലാദേവിയാണ് ഭാര്യ.
മക്കൾ: ശ്രീജിത് (മർച്ചൻ്റ് നേവി), ശ്രീജയ.
മരുമക്കൾ: പ്രീജ രാജ്, വിഷ്ണു (ഐ.ടി).
സഹോദരങ്ങൾ: രവീന്ദ്രകുമാർ, ശശീന്ദ്രകുമാർ.
ഹരീന്ദ്രകുമാറിന്റെ നിര്യാണത്തിൽ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളും നേതാക്കളും അനുശോചനം രേഖപ്പെടുത്തി















