ഉദ്ധവ് ക്യാമ്പിൽ വൻ തകർച്ച; ശിവസേന യുബിടി പിളർന്നു! ആറ് എംപിമാർ എൻഡിഎ സഖ്യത്തിലേക്ക്?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദ്ധവ് ക്യാമ്പിൽ വൻ തകർച്ച; ശിവസേന യുബിടി പിളർന്നു! ആറ് എംപിമാർ എൻഡിഎ സഖ്യത്തിലേക്ക്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2026, 08:04 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്‌ക്ക് (യുബിടി) കനത്ത പ്രഹരം. പാർട്ടിയിലെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേർ ഉദ്ധവ് ക്യാമ്പ് വിട്ട് പ്രത്യേക ഗ്രൂപ്പായി പിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ വികസന നയങ്ങളിൽ ആകൃഷ്ടരായി ഇവർ ഭരണപക്ഷമായ എൻഡിഎ (NDA) സഖ്യത്തിന്റെ ഭാഗമാകുമെന്നാണ് സൂചനകൾ. വിമത ഗ്രൂപ്പായി പിരിഞ്ഞ ആറ് എംപിമാരും ബുധനാഴ്ച ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ നേരിട്ട് കണ്ട് കത്ത് സമർപ്പിച്ചു. ലോക്‌സഭയിൽ തങ്ങളുടെ ഗ്രൂപ്പിന് പ്രത്യേക ബ്ലോക്കായി സ്പീക്കർ അംഗീകാരം നൽകിയതായും എംപിമാർ അവകാശപ്പെടുന്നു. ഈ ജനപ്രതിനിധികൾ ഉടൻ തന്നെ മുഖ്യമന്ത്രി ഏകനാഥ് ഷിന്ദേ നയിക്കുന്ന ഔദ്യോഗിക ശിവസേനയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.

ലോക്‌സഭയിൽ ശിവസേന യുബിടിക്ക് ആകെ ഒമ്പത് എംപിമാരാണുള്ളത്. ഇതിൽ അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭൗ വാജെ എന്നിവരൊഴികെയുള്ള ഭൂരിപക്ഷം എംപിമാരും ഉദ്ധവ് താക്കറെയുടെ അവസരവാദ രാഷ്‌ട്രീയത്തോട് വിടപറഞ്ഞ് പുതിയ ഗ്രൂപ്പിൽ ചേരുകയായിരുന്നു. ശക്തമായ കേന്ദ്ര ഭരണവും എൻഡിഎ സഖ്യത്തിന്റെ ജനപ്രീതിയും മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ നിരയെ എത്രത്തോളം ദുർബലമാക്കുന്നു എന്നതിന്റെ തെളിവാണ് ഈ കൂട്ടപ്പൊരിച്ചിൽ.

പാർട്ടി പാടെ തകരുന്ന അവസ്ഥയിലായതോടെ വിമത എംപിമാരെ അനുനയിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് യുബിടി നേതൃത്വം. വ്യാഴാഴ്ച രാവിലെ 11-ന് ഡൽഹിയിൽ ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദേശിച്ച് പാർട്ടിയുടെ ലോക്‌സഭയിലെ ചീഫ് വിപ്പ് അനിൽ ദേശായി എംപിമാർക്ക് അടിയന്തര വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എംപിമാരെ അനുനയിപ്പിക്കാൻ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ നേരിട്ട് ഡൽഹിയിലെത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

അതിനിടെ, വിമത എംപിമാർ രൂപീകരിച്ച ഒരു ഗ്രൂപ്പിനും അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത് എന്നിവരടങ്ങുന്ന യുബിടി സംഘം സ്പീക്കറെ കണ്ട് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി തന്നെ പാർലമെന്ററി പാർട്ടി നേതാവ് അരവിന്ദ് സാവന്ത് സ്പീക്കർക്ക് മുൻകൂർ കത്ത് നൽകിയിരുന്നെങ്കിലും, താക്കറെ ക്യാമ്പിന്റെ എല്ലാ പ്രതിരോധങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടാണ് ആറ് എംപിമാരും വികസനത്തിന്റെ പാതയിലേക്ക് ചുവടുവെച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ നയങ്ങൾക്കുള്ള അംഗീകാരമായി മഹാരാഷ്‌ട്രയിലെ ഈ രാഷ്‌ട്രീയ നീക്കത്തെ രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വരും ദിവസങ്ങളിൽ ഉദ്ധവ് ക്യാമ്പിൽ നിന്ന് കൂടുതൽ നേതാക്കൾ എൻഡിഎ സഖ്യത്തിലേക്ക് ഒഴുകുമെന്നാണ് സൂചനകൾ.

Tags: SivasenaUdhav ThackareyFEATURED2
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies